LiveTV

Live

Football

പരിക്ക്; നെയ്മറിന് പത്ത് ആഴ്ചത്തെ വിശ്രമം 

പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി 

പരിക്ക്; നെയ്മറിന് പത്ത് ആഴ്ചത്തെ വിശ്രമം 

പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. സ്ട്രാസ്ബര്‍ഗിനെതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. താരത്തിന്‍റെ കാല്‍പാദത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും പത്ത് ആഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിലും ഇതേ പരിക്ക് മൂലം നെയ്മര്‍ മാസങ്ങളോളം ടീമിന് പുറത്തായിരുന്നു. ഫെബ്രുവരി 12നാണ് പി.എസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ മത്സരം.