LiveTV

Live

Football

ഖത്തറിന്റെ കളിക്കാര്‍ അയോഗ്യരെന്ന്; ടീമിനെതിരെ പരാതിയുമായി യു.എ.ഇ 

ഖത്തറിന്റെ സ്ട്രെെക്കർ അൽമോസ് അലി, ഡിഫൻഡർ ബസ്സാം അൽ റവി എന്നിവർക്കെതിരെയാണ് യു.എ.ഇ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ സമീപിച്ചിരിക്കുന്നത്

ഖത്തറിന്റെ കളിക്കാര്‍ അയോഗ്യരെന്ന്; ടീമിനെതിരെ പരാതിയുമായി യു.എ.ഇ 

ഏഷ്യൻ കപ്പ് മത്സരം അന്ത്യത്തോട് അടുക്കുന്നതിനിടെ, ഖത്തർ ടീമിനെതിരെ പരാതിയുമായി യു.എ.ഇ. ഏഷ്യൻ കപ്പിൽ പങ്കെടുത്ത ഖത്തറിന്റെ രണ്ട് അംഗങ്ങൾ കളിക്കാൻ അയോഗ്യരാണെന്ന ആരോപണവുമായാണ് യു.എ.ഇ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യൻ കപ്പിൽ ജപ്പാനെതിരെ തങ്ങളുടെ ആദ്യ ഫെെനൽ മത്സരിക്കാനിരിക്കേയാണ് ഖത്തറിനെതിരായ നീക്കം.

ഖത്തറിന്റെ കളിക്കാര്‍ അയോഗ്യരെന്ന്; ടീമിനെതിരെ പരാതിയുമായി യു.എ.ഇ 

ഖത്തറിന്റെ സ്ട്രെെക്കർ അൽമോസ് അലി, ഡിഫൻഡർ ബസ്സാം അൽ റവി എന്നിവർക്കെതിരെയാണ് യു.എ.ഇ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ സമീപിച്ചിരിക്കുന്നത്. കളിക്കാരുടെ യോഗ്യത സംബന്ധിച്ച യു.എ.ഇയിൽ നിന്നും പരാതി ലഭിച്ചതായി എ.എഫ്.സിയും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, യു.എ.ഇയെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ ഏഷ്യന്‍ കപ്പിനുള്ള കലാശക്കളിക്ക് യോഗ്യത നേടിയത്.

ഖത്തറിന്റെ കളിക്കാര്‍ അയോഗ്യരെന്ന്; ടീമിനെതിരെ പരാതിയുമായി യു.എ.ഇ 

22കാരനായ അലി സുഡാൻ വംശജനാണെന്നും, 21കാരനായ അൽ റാവി ഇറാഖ് വംശജനാണെന്നുമാണ് യു.എ.ഇ ചൂണ്ടി കാട്ടിയിരിക്കുന്നത്. നിലവിൽ പരമ്പരയിൽ എട്ട് ഗോളുകളുമായി റെക്കോർഡ് നേട്ടം കെെവരിച്ചിരിക്കുകയാണ് അലി. എ.എഫ്.സി ചട്ടപ്രകാരം, അയോ
ഗ്യതയുള്ള കളിക്കാരെ മത്സരിപ്പിക്കുന്നത് മത്സരത്തിൽ നിന്നും ടീമിനെ നീക്കാനും, വിജയം തടഞ്ഞു വെക്കാനും കാരണമാകും.