LiveTV

Live

Football

കോപ്പ ഡെല്‍റെ; സെവിയയ്യെ തകര്‍‌ത്ത് ബാഴ്സലോണ 

കോപ്പ ഡെല്‍റേ ഫുട്ബോളില്‍ സെവിയ്യയെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്ത് ബാഴ്സലോണ.

കോപ്പ ഡെല്‍റെ; സെവിയയ്യെ തകര്‍‌ത്ത് ബാഴ്സലോണ 

കോപ്പ ഡെല്‍റേ ഫുട്ബോളില്‍ സെവിയ്യയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ. ഫിലിപ്പ് കുട്ടീഞ്ഞോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാകിടിച്ചും സെര്‍ജി റോബര്‍ട്ടോയും സുവാരസും മെസിയും ഓരോ തവണയും വലകുലുക്കി. അരാനയാണ് സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടിയത്. 13ാം മിനുറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞോയുടെ പെനല്‍റ്റിയിലൂടെയാണ് ബാഴ്‌സ മുന്നിലെത്തുന്നത്. 31,53,54,89,90 മിനുറ്റുകളിലായിരുന്നു ബാഴ്‌സയുടെ പിന്നീടുള്ള ഗോളുകള്‍. മെസിയുടെ ഗോളോടെയാണ് ഗോള്‍ വേട്ട അവസാനിക്കുന്നത്. എന്നാല്‍ 67ാം മിനുറ്റില്‍ അരാന സെവിയ്യുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

അതേസമയം കോപ്പ ഇറ്റാലിയയില്‍ യുവന്റസിനെ അറ്റ്‍ലാന്‍ഡ മറുപടിയില്ലാത്ത മൂന്ന് ഗോളിന് അട്ടിമറിച്ചു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചപ്പോള്‍ ചെല്‍സിയെ ബേണ്‍മൗത്ത്‌ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്തു.