LiveTV

Live

Football

സലയെ തിരയാന്‍ പണം നല്‍കി എംബാപ്പെ

പി.എസ്.ജി താരം അഡ്രിയന്‍ റാബിയോട്ട്, മാഴ്സ താരം ദിമിത്രി പയേറ്റ് എന്നിവരും തുക നല്‍കിയിട്ടുണ്ട്

സലയെ തിരയാന്‍ പണം നല്‍കി എംബാപ്പെ

വിമാന യാത്രക്കിടെ കാണാതായ അര്‍ജന്‍റീന ഫുട്ബോള്‍ താരം എമിലിയാനോ സലക്ക് വേണ്ടിയുള്ള തിരച്ചിലിന് പണം നല്‍കി ഫ്രഞ്ചുതാരം കെയ്‌ലിയന്‍ എംബാപ്പെ. 24 ലക്ഷത്തോളം രൂപയാണ് താരം നല്‍കിയത്. സലാക്ക് വേണ്ടിയുള്ള തിരച്ചില്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സലാക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് കാമ്പയിന്‍ നടത്തുകയുണ്ടായി. ഇതിന്‍റെ ഭാഗമായിട്ടാണ് എംബാപ്പെയും പണം നല്‍കിയത്. പി.എസ്.ജി താരം അഡ്രിയന്‍ റാബിയോട്ട്, മാഴ്സ താരം ദിമിത്രി പയേറ്റ് എന്നിവരും തുക നല്‍കിയിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫിലേക്കുള്ള യാത്രക്കിടെയാണ് നാന്‍റസ് ക്ലബ് താരമായിരുന്ന സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. കാര്‍ഡിഫ് 135 കോടിയോളം രൂപ നല്‍കിയാണ് ഫ്രഞ്ച് ലീഗിലെ ഗോള്‍വേട്ടക്കാരനെ സ്വന്തമാക്കിയത്.