LiveTV

Live

Football

ഈസ്റ്റ് ബംഗാളിന് ഒരു നൂറ്റാണ്ട്; ഡോക്യുമെന്ററിയിലൂടെ അടയാളപ്പെടുത്താന്‍ ഒരുങ്ങി ക്ലബ്

1953ലെ ഈസ്റ്റ് ബംഗാളിന്റെ സ്മരണീയമായ യൂറോപ്യൻ യാത്രയാണ് ഡോക്യുമെന്ററിയുടെ കാതല്‍. സിനിമ ലോകത്ത് തൻെതായ വ്യക്തി മുദ്ര പതിപ്പിച്ച ഗൗതം ഖോസാണ് ഡോകുമെന്ററി സംവിധാനം ചെയ്യുന്നത്

ഈസ്റ്റ് ബംഗാളിന് ഒരു നൂറ്റാണ്ട്; ഡോക്യുമെന്ററിയിലൂടെ അടയാളപ്പെടുത്താന്‍ ഒരുങ്ങി ക്ലബ്

ഇന്ത്യ ക്രിക്കറ്റിനെ സ്നേഹിക്കുകയും അതിനെ നെഞ്ചോട് ചേർക്കുകയും ചെയ്യുന്ന രാജ്യമാണ്. ക്രിക്കറ്റിനൊപ്പം തന്നെ വളരാൻ ശ്രമിച്ച ഒന്നായിരുന്നു ഇന്ത്യയിലെ ഫുട്ബോൾ ലോകവും. എന്നാല്‍ പലകാരണങ്ങളാൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യത്ത് ലോകഫുട്ബോളും ആഭ്യന്തര ഫുട്ബോളും വേണ്ടത്ര ശ്രദ്ധനേടാതെ പോയി.

എന്നാൽ ഈ സമയത്തെല്ലാം ഇന്ത്യയിൽ ഫുട്ബോൾ പല സ്ഥങ്ങളിലായി ചിതറിയാണെങ്കിലും വളർന്നുകൊണ്ടിരുന്നു. ബംഗാളിലും കേരളത്തിലും മണിപ്പൂരിലുമെല്ലാം തെല്ലല്ലാത്ത ഫുട്ബോൾ പ്രേമികളെ കാണാനാവും. അതിന്റെ സാമൂഹിക രാഷ്ട്രീയ കാരണങ്ങൾ അന്വേഷിക്കുന്ന ഒരുപാട് പഠനങ്ങളും വന്നിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിന് ഒരു നൂറ്റാണ്ട്; ഡോക്യുമെന്ററിയിലൂടെ അടയാളപ്പെടുത്താന്‍ ഒരുങ്ങി ക്ലബ്

കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമെല്ലാം മൈതാനങ്ങളെ മെല്ലെയാണെങ്കിലും കാൽപന്ത് കളിക്ക് അനുകൂലമാക്കുകയായിരുന്നു. ഈ വരുന്ന ആഗസ്റ്റ് ഒന്നിന് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഈസ്റ്റ് ബംഗാൾ ജന്മംകൊണ്ട് ഒരു നൂറ്റാണ്ട് തികയുകയാണ്.

ഇന്ത്യയിലെ പ്രസിദ്ധമായ ടീമുകളിലൊന്നാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ക്ലബ് സമൂഹത്തിന് നൽകിയ സംഭാവനകളെ അടയാളപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമ ലോകത്ത് തൻെതായ വ്യക്തി മുദ്ര പതിപ്പിച്ച ഗൗതം ഖോസാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഡോക്യുമെന്ററി സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തോട് കലഹിക്കുന്നതാണെന്നും വാര്‍ത്തകളുണ്ട്. വിഭജനാന്തരം ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പ്രതീക്ഷ നൽകാൻ ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബിനായിട്ടുണ്ട്. അതെല്ലാം ഉള്‍ചേരുന്നതായിരിക്കും ഡോക്യുമെന്‍ററി.

ഇവരുടെ മുഖ്യ എതിരാളികളായ മോഹൻ ബഗാനും ഒട്ടനവധി ആരാധകരുണ്ട്. ഈസ്റ്റ് ബംഗാൾ ധാരാളം കപ്പുകളെടുത്തിട്ടുണ്ട്. എന്നാൽ 1953ലെ ഈസ്റ്റ് ബംഗാളിന്റെ സ്മരണീയമായ യൂറോപ്യൻ യാത്രയാണ് ഡോക്യുമെന്ററിയുടെ കാതല്‍. ഇന്ന് ഇന്ത്യയിലെ പ്രസിദ്ധ ക്ലബ് എന്നതിനപ്പുറം ഏഷ്യയിലെ തന്നെ മുന്നേറുന്ന ക്ലബുകളിലൊന്നാണ് ഈസ്റ്റ് ബംഗാൾ.

ഇന്ത്യയുടെ ഫസ്റ്റ് ഡിവിഷൻ ലീഗായ ഐ ലീഗിൽ നിലവിൽ നാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. മുഖ്യ എതിരാളികളായ മോഹൻ ബഗാൻ ആറാം സ്ഥാനത്താണുള്ളത്. ഈ വരുന്ന 27ന് ഐ ലീഗിലെ എറ്റവും വാശിയേറിയ ഡെർബിക്ക് മൈദാനം സാക്ഷ്യം വഹിക്കും.