LiveTV

Live

Football

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു

ജൂൺ 14ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആഥിതേയരായ ബ്രസീൽ ബൊളീവിയയെ നേരിടും

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു

നാൽപ്പത്തി ആറാമത് കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ലയണൽ മെസി, നെയ്മർ, അലക്സിസ് സാഞ്ചസ്, ലൂയി സുവാരസ് ഉൾപ്പടെ വമ്പൻ താരങ്ങൾ അണി നിരക്കുന്ന ലാറ്റിനമേരിക്കന്‍ പോരിന്, അഥിതി രാജ്യങ്ങളായി ഖത്തറും ജപ്പാനും ഇറങ്ങും. മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു

ആതിഥേയരായ ബ്രസീലിനൊപ്പം ബൊളീവിയ, വെനസ്വേല, പെറു ടീമുകളാണ് ഗ്രൂപ്പ് എ യില്‍. മരണ ഗ്രൂപ്പായ ബി ഗ്രൂപ്പിലാണ് അര്‍ജന്റീന. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം അതിഥി രാജ്യമായ ഖത്തറാണ് ഈ ഗ്രൂപ്പിലുള്ളത്. ഉറുഗ്വെ, ഇക്വഡോര്‍, ചിലി, ജപ്പാന്‍ ടീമുകളാണ് ഗ്രൂപ്പ് സിയിൽ ഏറ്റുമുട്ടുന്നത്.

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു

ജൂൺ 15ന് കൊളംബിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ
ഗ്രൂപ്പ് മത്സരം. അന്നേ ദിവസം തന്നെ ഗ്രൂപ്പ് എയിൽ വെനസ്വേല പെറുവിനെ നേരിടും. ജൂൺ 16ന് ഉറുഗ്വേ ഇക്വഡോറിനെ നേരിടും. പതിനേഴിന് ജപ്പാനെതിരെയാണ് ചിലിയുടെ ആദ്യ മത്സരം.

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു

ജൂൺ 14ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആഥിതേയരായ ബ്രസീൽ ബോളീവിയയെ നേരിടും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന
ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം ജൂൺ 27 മുതൽ 29 വരെ ക്വാർട്ടർ മത്സരങ്ങൾ നടക്കും. ജൂലെെ രണ്ട്, മൂന്ന് ദിവസങ്ങളിലായി സെമി മത്സരങ്ങളും, ജൂലെെ ആറിന് മൂന്നാം പ്ലേ ഓഫും നടുക്കും. രണ്ട് അഥിതി രാജ്യങ്ങളുൾപ്പടെ 12 ടീമുകളാണ് കോപ്പയിൽ ഏറ്റുമുട്ടുന്നത്. ജൂലെെ ഏഴിന് വിഖ്യാതമായ മരക്കാന സ്റ്റേഡിയത്തിലാണ് ഫെെനൽ.

കോപ്പ അമേരിക്ക ഗ്രൂപ്പുകള്‍ നറുക്കെടുത്തു