LiveTV

Live

Football

വീണ്ടും ആരാധകരുടെ ‘സമനില’ തെറ്റിച്ച് ബ്ലാസ്റ്റേഴ്സ്

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്

വീണ്ടും ആരാധകരുടെ ‘സമനില’ തെറ്റിച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. പുതിയ പരിശീലകന്‍ വിന്‍ഗാഡേക്ക് കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് കൊല്‍ക്കൊത്തക്കെതിരെ മഞ്ഞപ്പട കാഴ്ചവച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന അഞ്ച് മിനിറ്റിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്. 85ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ എഡു ഗാര്‍ഷ്യ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. പെനാല്‍റ്റി ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് പോപ്ലാറ്റ്‌നികിന്റെ ഹെഡറിനൊടുവില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ജോണ്‍ ജോണ്‍സണ്‍ന്റെ കാലില്‍ തട്ടി വലയിലെത്തി. അങ്ങിനെ സ്വന്തം മണ്ണില്‍ വീണ്ടും തോല്‍ക്കാതെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. സമനിലയോടെ ഒരു പോയിന്റ് ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 17 പോയിന്റുള്ള കൊല്‍ക്കത്ത ആറാമതാണ്.