LiveTV

Live

Football

സലാഹിനെ ഇനി സോഷ്യല്‍ മീഡിയയില്‍ തിരയേണ്ട 

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹ് തന്റെ മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

സലാഹിനെ ഇനി സോഷ്യല്‍ മീഡിയയില്‍ തിരയേണ്ട 

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹ് തന്റെ മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ദശലക്ഷകണക്കിന് ഫോളോവേഴ്സ് ഉള്ളപ്പോഴാണ് സലാഹ് അമ്പരപ്പിക്കുന്ന തീരുമാനമെടുത്തത്.

സലാഹിനെ ഇനി സോഷ്യല്‍ മീഡിയയില്‍ തിരയേണ്ട 

സോഷ്യൽ മീഡിയ ബന്ധത്തിനപ്പുറത്ത് യഥാർത്ഥ ബന്ധത്തിന് കൂടുതൽ സമയം കണ്ടെത്തണമെന്നത് പുതുവർഷത്തിൽ താൻ ഉദ്ദേശിക്കുന്ന മാറ്റമാണെന്ന് അവസാന ട്വിറ്ററിലൂടെ താരം പുറത്ത് പറഞ്ഞിരുന്നു. ആ ട്വീറ്റ് ഇപ്പോൾ വൈറലാണ്.

അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചാൽ ക്ഷമിക്കണം, ആ പേജിപ്പോൾ നിലവിലില്ലെന്നാണ് കാണുന്നത്. താങ്കൾ ഉദ്ദേശിക്കുന്ന ലിങ്ക് തകരാറ് വരുകയോ അത് ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇൻസ്റ്റഗ്രാം നോക്കിയാൽ കിട്ടുന്ന മറുപടി. ഫേസ്ബുക്കിലും മറുപടിക്ക് മാറ്റമൊന്നുമില്ല.

സലാഹിനെ ഇനി സോഷ്യല്‍ മീഡിയയില്‍ തിരയേണ്ട 

എന്നാല്‍ ഇത് പെട്ടെന്ന് സംഭവിച്ചുപോയതല്ലെന്നും ഉറച്ച തീരുമാനത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള തർക്കത്തിന്റെ പേരിലാണ് സലാഹ് ഇത്തരത്തിലൊരു തീരുമാനം എടുതതെന്നാണ് ചില ആരാധകർ പറയുന്നത്. എന്നാൽ പുതുവർഷ തീരുമാനമാണെന്നാണ് വലിയ വിഭാഗം ആരാധകരും പറയുന്നത്. എന്തു തന്നെ ആയാലും ഇനി മുതൽ സലാഹിനെ സോഷ്യൽ മീഡിയയിൽ കിട്ടില്ല.

2017 സമ്മറിലാണ് സലാഹ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ താരമായി എത്തുന്നത്. കേവലം 72 മത്സരത്തിനുള്ളിൽ 50 ഗോളുകൾ അടിച്ചുകൂട്ടി സലാഹ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.