LiveTV

Live

Football

ബോട്ടെങ്ങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ 

ഇറ്റാലിയന്‍ ക്ലബ്ബ് സാസ്വോളോയില്‍ നിന്ന് കെവിന്‍-പ്രിന്‍സ് ബോട്ടെങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ. 

ബോട്ടെങ്ങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ 

ഇറ്റാലിയന്‍ ക്ലബ്ബ് സാസ്വോളോയില്‍ നിന്ന് കെവിന്‍-പ്രിന്‍സ് ബോട്ടെങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ സര്‍പ്രൈസ് ഡീല്‍ എന്നാണ് ഫുട്‌ബോള്‍ ലോകം ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. നേരത്തെ ഈ മിഡ്ഫീല്‍ഡര്‍ക്ക് പിന്നാലെ ബാഴ്‌സ നീങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ലോണടിസ്ഥാനത്തിലാണ് ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി 31 കാരനായ ബോട്ടെങ് സ്‌പെയിനില്‍ എത്തുന്നത്.

ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടനം, പോര്‍ട്‌സ്മൗത് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവിടെങ്ങളിലെല്ലാം ഗോളുകളും കണ്ടെത്തി. ഈ സീസണില്‍ സോസ്വോളോക്ക് വേണ്ടി 15 മത്സരങ്ങളില്‍ നിന്നായി 5 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ബാഴ്സ ജഴ്സിയില്‍ താരത്തെ അവതരിപ്പിച്ച് കഴിഞ്ഞു. അതിനാല്‍ തന്നെ കോപ്പ ഡെല്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബോട്ടെങ് ബാഴ്‌സക്കായി അരങ്ങേറുമെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍.