LiveTV

Live

Football

മോഡ്രിച്ച് ഇന്‍റര്‍മിലാനിലേക്ക്? വെളിപ്പെടുത്തലുമായി താരം

റയൽ മാഡ്രിഡിൽ തുടരാനാണ് താല്‍പര്യമെന്ന് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വ്യക്തമാക്കി

മോഡ്രിച്ച് ഇന്‍റര്‍മിലാനിലേക്ക്? വെളിപ്പെടുത്തലുമായി താരം

ലോകഫുട്ബോളര്‍ ബഹുമതിയടക്കം നേടിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നുവെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്‍റര്‍ മിലാനിലേക്ക് മോഡ്രിച്ച് കുടുമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ അത്തരം വാര്‍ത്തകളെയെല്ലാം തള്ളികളഞ്ഞ് മോഡ്രിച്ച് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റയൽ മാഡ്രിഡിൽ തുടരാനാണ് താല്‍പര്യമെന്ന് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വ്യക്തമാക്കി. നിലവില്‍ 2020 വരെ മോഡ്രിച്ചിന് റയലുമായി കരാര്‍ ഉണ്ട്. എന്നാല്‍ നിലവിലെ കരാറിന് ശേഷവും മാഡ്രിഡിൽ തുടരാന്‍ താല്‍പര്യപ്പെടുന്നതായി മോഡ്രിച്ച് പറഞ്ഞു. റയലില്‍ താന്‍ സന്തുഷ്ടനാണെന്നും മോഡ്രിച്ച് പറഞ്ഞു. ലീഗില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ റയൽ മാഡ്രിഡ്.