LiveTV

Live

Football

ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്സ്ഫീല്‍ഡിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു

ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

സ്പാനിഷ് ലീഗില്‍ ബാഴ്സലോണ മുന്നേറ്റം തുടരുന്നു. ലെഗാനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്സ്ഫീല്‍ഡിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. നൌ ക്യാംപില്‍ ഉസ്മാന്‍ ഡെംബലെയാണ് കറ്റാലന്‍ സംഘത്തിനായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‍വൈറ്റിലൂടെ ലെഗാനസ് അതിന് മറുപടി നല്‍കി. എന്നാല്‍ 71 ആം മിനിറ്റില്‍ സുവാരസും കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസിയും ബാഴ്സലോണയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്സ്ഫീല്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഡാനിലോ, റഹീം സ്റ്റെര്‍ലിങ്, ലെറോയ് സാനെ എന്നിവരാണ് സിറ്റിയുടെ വിജയശില്‍പ്പികള്‍.