LiveTV

Live

Football

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളിലും ഇന്ത്യ കളിക്കുന്നുണ്ടെന്ന് അറിയിച്ചാണ് കോണ്‍സ്റ്റന്റൈന്‍ പടിയിറങ്ങുന്നത്. 

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

ഇന്ത്യയുടെ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്ത് നിന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിന്‍ രാജിവെച്ചിരിക്കുന്നു, ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ബഹ് റൈനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ദേശീയമാധ്യമ ങ്ങളിലൊന്നടങ്കം പ്രാധാന്യത്തോടെ വന്ന വാര്‍ത്തയായിരുന്നു അത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ചലനങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തകളായി എത്തുന്നു എന്നത് തന്നെ സംഭവമാണ്. ഫുട്‌ബോളിനെയും താരങ്ങളെയും പരിശീലകനേയുമൊക്കെ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യന്‍ ഫുട്‌ബോളിനെ ചലിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് കോണ്‍സ്റ്റന്റൈന് അവകാശപ്പെട്ടതാണ്.

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫിഫ റാങ്കിങിലെ ഇന്ത്യയുടെ സ്ഥാനം. സ്ഥാനമേല്‍ക്കുമ്പോള്‍ 173ാം റാങ്കിലായിരുന്നു ഇന്ത്യ. കോണ്‍സ്റ്റന്റൈന്‍ പടിയിറങ്ങുമ്പോഴോ, 97ലും. ഒത്തിരി യുവതാരങ്ങളെ ടീമിലെത്തിക്കുകയും ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ പാകത്തിലുള്ള ടീമാക്കി ഇന്ത്യയെ മാറ്റുകയും ചെയ്തു അദ്ദേഹം. 2011ന് ശേഷം ആദ്യമായി ഏഷ്യ കപ്പ് യോഗ്യത നേടിക്കൊടുക്കാനും അദ്ദേഹത്തിനായി. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെതിരെ ഇന്ത്യ നേടിയത് തന്നെ ചരിത്ര വിജയമായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ അടിച്ച് കയറ്റിയാണ് ഇന്ത്യ വിജയിച്ചത്. 1964ന് ശേഷം ഏഷ്യന്‍കപ്പില്‍ ഇന്ത്യയുടെ ആദ്യ വിജയമായി അത്.

വിദേശ മണ്ണിലെ ഇന്ത്യയുടെ പ്രകടനവും കോണ്‍സ്റ്റന്റൈനെ വേറിട്ടതാക്കി. 2017 മാര്‍ച്ച് 22ന് കംബോഡിയയെ അവരുടെ നാട്ടില്‍ 3-2ന് തോല്‍പിച്ചതും ചരിത്ര നേട്ടമായിരുന്നു. എതിരാളിയുടെ തട്ടകത്തില്‍ 12 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ ജയമായിരുന്നു ആ മത്സരത്തിലേത്. തൊട്ടുപിന്നാലെ ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്മറിനെ അവരുടെ നാട്ടിലും വീഴ്ത്തി. അനസും സന്തേഷ് ജിങ്കനും ആഷിഖ് കുരുണിയനും ഉള്‍പ്പെടെ ഒരു പറ്റം യുവതാരങ്ങളെ ടീമിലെത്തിച്ചു എന്നതും അദ്ദേഹത്തിന്റെ നേട്ടമാണ്.

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

ഏഷ്യന്‍ കപ്പില്‍ നായകന്‍ സുനില്‍ ഛേത്രിയും ജെജയും ഒഴികെ മറ്റുളളവരെല്ലാം കോണ്‍സ്റ്റന്റൈന് കീഴില്‍ കളി തുടങ്ങിയവരാണ്. നാല് വര്‍ഷത്തിനിടെ 40 പേരാണ് അദ്ദേഹത്തിന് കീഴില്‍ കളിച്ചത്. 2015-ല്‍ സ്ഥാനമൊഴിഞ്ഞ വിം കോവര്‍മാന്‍സിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നത്. 2002-2005 കാലയളവിലും അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളിലും ഇന്ത്യ കളിക്കുന്നുണ്ടെന്ന് അറിയിച്ചാണ് കോണ്‍സ്റ്റന്റൈന്‍ പടിയിറങ്ങുന്നത്.