LiveTV

Live

Football

യുവന്റ്‌സ്-എ.സി മിലാന്‍ സൂപ്പര്‍ കോപ്പ മത്സരം നാളെ; ആവേശത്തേരില്‍ ജിദ്ദ

യുവന്റ്‌സ്-എ.സി മിലാന്‍ സൂപ്പര്‍ കോപ്പ മത്സരം നാളെ; ആവേശത്തേരില്‍ ജിദ്ദ

യുവന്റ്‌സ്-എ.സി മിലാന്‍ ക്ലബുകൾ ഏറ്റുമുട്ടുന്ന സൂപ്പര്‍ കോപ്പ ഫുട്‌ബോള്‍ മത്സരം നാളെ ജിദ്ദയിൽ നടക്കും. ക്രിസ്റ്റ്യാന്യോ റൊണാൾഡോ അടക്കമുള്ള മുൻനിര താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. കളി നേരിൽ കാണാനുള്ള ആവേശത്തിലാണ് സ്വദേശികളോടൊപ്പം പ്രവാസികളും.

കിംഗ് അബ്ദുല്ല അന്താരാഷ്ട്ര സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടേ മുപ്പതിനാണ് മത്സരം. ഇരു ടീമുകളും ജിദ്ദയിലെത്തി. യുവന്റ്‌സ് ടീമിൽ പോർച്ചുഗൽ താരം ക്രിസ്റ്റീനോ റൊണാൾഡോ, അർജന്റീനൻ താരം പൗളോ ഡിബാല തുടങ്ങി ലോകോത്തര കളിക്കാർ ബൂട്ടണിയും. റൊണാള്‍ഡോ ആദ്യമായാണ് സൗദിയിൽ കളിക്കിറങ്ങുന്നത്. ഇറ്റലി ടീം ഗോൾ കീപ്പർ ജിയാൻലുജി ഡൊണാരുമ്മ, ഗോൺസാലോ ഹിഗൗയ്ൻ, പാട്രിക് കട്രോൺ, ക്രിസ്റ്റിയൻ സപാറ്റ തുടങ്ങിയ മുൻനിര താരങ്ങൾ എ.സി മിലാനുവേണ്ടി ഇറങ്ങും. ഇറ്റാലിയൻ ഫുട്ബാൾ ബദ്ധവൈരികളായ യുവന്റസ് - എ.സി മിലാന്‍ ക്ലബുകളുടെ മുപ്പത്തി ഒന്നാമത് മത്സരമാണ് ജിദ്ദയിൽ. കഴിഞ്ഞ രണ്ടു കളികളിലും യുവന്റ്‌സ് ആയിരുന്നു ജേതാക്കൾ. 60,000 ത്തോളം കാണികളെ ഉള്കൊള്ളുന്ന സ്‌റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകൾ രണ്ടു ദിവസങ്ങൾ കൊണ്ടു തന്നെ വിറ്റുപോയി. ആവേശകരമായ മത്സരം കാണാൻ നിരവധി മലയാളികളും ടിക്കറ്റെടുത്തു കാത്തിരിക്കുന്നു. ടിക്കറ്റ് ലഭിക്കാതെ നിരാശരായവരും നിരവധിയാണ്.