LiveTV

Live

Football

വാറിനെതിരെ ആഞ്ഞടിച്ച് മാനേജര്‍മാര്‍

എന്നാൽ വ്യത്യസ്ത ആംഗിളിലുള്ള കാമറകളിൽ കെയ്ൻ ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നു

വാറിനെതിരെ ആഞ്ഞടിച്ച് മാനേജര്‍മാര്‍

ഇന്നലെ ഇ.എഫ്.എൽ കപ്പിലെ സെമിഫൈനല്‍ ആദ്യപാദത്തിലെ ഹാരി കെയ്നിന്റെ വിവാദമായ വാർ ഗോളിനെതിരെ ആഞ്ഞടിച്ച് ചെൽസി മാനേജർ മൗറീസോ സാരി.

കളിയുടെ ആദ്യ പകുതിയിൽ കിട്ടിയ പെനാൾട്ടിയിലൂടെ ചെൽസിക്കുമേൽ ആദ്യപാത വിജയം കണ്ടെത്താൻ ടോടൻഹാമിനായി. എന്നാൽ ആ
ഗോൾ വിവാദത്തിന്റെ ചുഴിലകപ്പെട്ടിരിക്കുകയാണ്. മെക്കിൾ ഒലിവർ എന്ന ഇംഗ്ലീഷ് റഫറിയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. ലെയ്ൻ റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഓഫ്സൈഡല്ലെന്ന് വിധിക്കുകയായിരുന്നു. ആദ്യ കാമറയിൽ ഹാരികെയ്ൻ ഓഫ് സൈഡല്ലാത്ത രീതിയിലാണ് തോന്നിയത്. എന്നാൽ വ്യത്യസ്ത ആംഗിളിലുള്ള കാമറകളിൽ കെയ്ൻ ഓഫ്സൈഡായാണ് കാണുന്നത്. ആദ്യപാത ഇടവേളയിൽ ചെൽസി കളിക്കാർ റഫറിയെ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു. അതോടൊപ്പം ചെൽസി മാനേജർ സാരിയും വാറിനെതിരെ തുറന്നടിച്ചിരിക്കുകയാണ്.

വാറിനെതിരെ ആഞ്ഞടിച്ച് മാനേജര്‍മാര്‍

കുറച്ച് മിനിറ്റിനുള്ളിൽ ഞാൻ ഞങ്ങളുടെ കാമറയിലൂടെ ആ വീഡിയോ പരിശോധിച്ചപ്പോള്‍ അത് വ്യക്തമായ ഓഫ്സൈഡായിരുന്നു. ഞങ്ങളുടെ കാമറ കെയ്നിന്റെ ലൈനിലായിരുന്നു. അതിൽ കെയ്ൻ ഓഫാണെന്നത് വളരെ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ തലയും മുട്ടുകാലും ഓഫ്സൈഡായിരുന്നു എന്നും സാരി കളിക്കുശേഷം പറഞ്ഞു.

അതോടൊപ്പം തന്നെ ലെയ്ൻ റഫറി അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഉറപ്പില്ലെങ്കിൽ പന്തിനോടൊപ്പം ഓടണമായിരുന്നു. എന്നാൽ ഇവിടെ റഫറി ഓഫ്സൈഡ് ഉറപ്പിച്ച് നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിരോധ നിരയും ഓഫ്സൈഡ് ഉറപ്പിച്ച് കെയ്നിനെ പിന്തുടർന്നില്ല. ഇംഗ്ലീഷ് റഫറിമാർക്ക് ഈ സിസ്റ്റം നല്ല നിലക്ക് നടത്താനാവും എന്നെനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.‌‌

എന്നാൽ വാറിന്റെ ആനുകൂല്യത്തിൽ ജയം സ്വന്തമാക്കിയ ടോടൻഹാമിന്റെ മാനേജർ മൗറീസിയോ പൊക്കച്ചീനോയും വാറിനെതിരെ തിരിഞ്ഞത് വാറ് കാൽപന്ത് കളിയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു എന്ന വാദത്തിന് ബലം നൽകുന്നതാണ്. തനിക്ക് വാറ് ഇഷ്ടമല്ലെന്നും അതിന്റെ ആനുകൂല്യത്തിൽ ജയിച്ചെങ്കിലും താനതില്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സാങ്കേതിക വിദ്യക്കെതിരല്ല എന്നാൽ അത് ഇങ്ങനെയല്ല ഉപയോഗപ്പെടുത്തേണ്ടതെന്നും വലിതും ചെറുതുമായ ക്ലബുകളും മാനേജർമാരും സ്റ്റാഫുകളുമെല്ലാം വാറിൽ അത്യപ്തരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

മത്സരത്തിൽ ഹാരികെയ്നിന്റെ പെനാൾട്ടി ഗോളിൽ ടോടൻഹാം നീലപ്പടയെ കീഴടക്കുകയായിരുന്നു. 58 ശതമാനം പന്ത് സ്വന്തം കാല്‍ക്കലൊതുക്കി 17 ഷോട്ടുതിർക്കാന്‍ ചെൽസിക്കായിട്ടുണ്ട്. അതേസമയം നാല് ഷോട്ടു മാത്രമാണ് ടോടൻഹാമിന് ചെൽസി പോസ്റ്റിക്കുതിർക്കാനായത്. അതുകൊണ്ട് തന്നെയാവണം ചെൽസി മാനേജർ ഞാൻ എന്റെ കളിക്കാരിൽ വളരെ സന്തോഷവാനാണെന്ന് പറഞ്ഞതും.