LiveTV

Live

Football

ഏഷ്യ കപ്പ്: തായ്ലാന്റിനെ തറ പറ്റിച്ച് ഇന്ത്യ

ഏഷ്യ കപ്പ്: തായ്ലാന്റിനെ തറ പറ്റിച്ച് ഇന്ത്യ

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ തായ്‌ലാന്റിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തറ പറ്റിച്ച് ഇന്ത്യ. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി. മികച്ച തുടക്കമായിരുന്നു ഇരു ടീമുകള്‍ക്കും ലഭിച്ചത്. പതിനാലാം മിനിറ്റില്‍ ഇന്ത്യക്ക് ഫ്രീക്കിക്ക് ലഭിച്ചെങ്കിലും തായ്‌ലാന്റ് മികച്ച ഡിഫന്‍സ് തന്നെ കാഴ്ച വച്ചു.

ഏഷ്യ കപ്പ്: തായ്ലാന്റിനെ തറ പറ്റിച്ച് ഇന്ത്യ

ഇരുപതാം മിനിറ്റില്‍ തായ്‌ലാന്റിനും അത് പോലൊരു സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും ചെറിയ പിഴവുകള്‍ അത് ഗോളാകാന്‍ അനുവദിച്ചില്ല. ഇരുപത്തിയേഴാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. തായ്‌ലാന്റ് താരത്തിന്റെ ഹാന്റ് ബോളിനെ തുടര്‍ന്നാണ് ഇന്ത്യക്ക് പെനാല്‍ട്ടി ലഭിച്ചത്. പക്ഷെ, ഇന്ത്യന്‍ നായകന്‍ ടീമിന് നേടിക്കൊടുത്ത മുന്‍തൂക്കത്തിന് 33ആം മിനിറ്റില്‍ തായാലാന്റ് നായകന്‍ ദങ്കാട മടുപടിയുമായെത്തി. മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ദങ്കാട ഗോള്‍ നേടി. സ്‌കോര്‍ 1-1. മുപ്പത്തിയഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ മികച്ചൊരു അവസരം സുനില്‍ ഛേത്രിക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ അദ്ദേഹത്തിനായില്ല. 38ആം മിനിറ്റില്‍ തായ്‌ലാന്റി്‌ന്റെ ഡെഷ്മിറിന് മഞ്ഞ കാര്‍ഡ് ലഭിച്ചു.

ഏഷ്യ കപ്പ്: തായ്ലാന്റിനെ തറ പറ്റിച്ച് ഇന്ത്യ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും സുനില്‍ ഛേത്രി ഇന്ത്യക്കായി മനോഹര ഗോള്‍ നേടി. നാല്‍പ്പത്തിയാറാം മിനിറ്റിലായിരുന്നു ഛേത്രിയുടെ മിന്നുന്ന ഗോള്‍. ഇന്ത്യന്‍ മുന്നേറ്റത്തിന് വീണ്ടും ശക്തി പകര്‍ന്ന് കൊണ്ട് ഛേത്രി വീണും തായ്‌ലാന്റ് പോസ്റ്റിലേക്ക് കുതിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ഗോളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മികച്ച ഡിഫന്‍സാണ് ടീം ഇന്ത്യ കാഴ്്ച വച്ചത്. അപ്രതീക്ഷിതമായി ഇന്ത്യക്കായി അനിരുദ്ധ് ധാപ്പ വീണ്ടും ഗോളടിച്ചു. അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു കളിയുടെ സമ്പൂര്‍ണ്ണ ആധിപത്യം ഇന്ത്യക്ക് നല്‍കി അനിരുദ്ധിന്റെ ഗോള്‍. മികച്ച ഡിഫന്‍സിലൂടെ തായ്‌ലാന്റിന്റെ എല്ലാ നീക്കങ്ങളും ഇന്ത്യ തടഞ്ഞു. വീണ്ടുമൊരു മുന്നേറ്റത്തിന് കൂടി ദുബൈ സാക്ഷ്യം വഹിച്ചു. എണ്‍പതാം മിനിറ്റില്‍ ജെജെ മനോഹരമായ ഒരു ചിപ്പ് ഷോട്ടിലൂടെ ഇന്ത്യയുടെ നാലാം ഗോളിന് ജന്മം നല്‍കി. കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലായി. മികച്ച വിജയം സ്വന്തമാക്കി ഏഷ്യ കപ്പിലെ ആദ്യ മത്സരം ഇന്ത്യ അനശ്വരമാക്കി.