LiveTV

Live

Football

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

റെക്കോർഡുകൾ വാരികൂട്ടുന്ന യന്ത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ.

ഏറ്റവും കൂടതൽ ബാലൻ ഡി ഓറിന് നോമിനേറ്റ് ചെയ്യപ്പെട്ട താരം

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

ബാലൻ ഡി യോര്‍ ചരിത്രത്തിന്റെ ഗതിമാറിയ വർഷം കൂടിയായിരുന്നു 2018. കഴിഞ്ഞ പത്ത് വര്‍ഷമായി റൊണാൾഡോയിലും മെസ്സിയിലും മാത്രം കറങ്ങിയിരുന്ന ബാലൻ ഡി യോർ ഇപ്രാവശ്യം കൊണ്ടുപോയത് ലൂക്കാ മോഡ്രിച്ചായിരുന്നു. എന്നാൽ അതിലും റൊണാൾഡോ പുതിയ റെക്കോർഡ് ചേർത്തുവെച്ചു.

ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി യോറിന് 15 പ്രാവശ്യമാണ് ഈ പോർച്ചുഗീസ് താരം നോമിനേറ്റ് ചെയ്യപ്പെട്ടത്. 2000ത്തില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ 18കൊല്ലത്തെ പ്രൊഫഷണൽ കരിയറിനുള്ളിൽ 15 പ്രാവശ്യം ബാലൻ ഡി യോറിന് നോമിനേറ്റ് ചെയ്യപ്പെട്ടത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്.

30ന് മുകളിലെ ഏറ്റവും വിലയുള്ള താരം.

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

2009ൽ 80 മില്യൺ യൂറോ വിലയിലാണ് റൊണാൾഡോ റയലുമായി കരാര്‍ ഒപ്പിടുന്നത്. അന്നത്തെ ഏറ്റവും വിലയുള്ള താരമായിരുന്നു അദ്ദേഹം. എന്നാൽ 2018 സമ്മറിൽ 105 മില്യൺ യൂറോക്കാണ് റൊണാൾഡോ യുവന്റസുമായി കരാർ ഒപ്പിട്ടത്. അത് അദ്ദേഹത്തെ എന്നത്തെയും മുപ്പത് വയസ്സിന് മുകളിലുള്ള ഏറ്റവും വിലയുള്ള താരം എന്ന പദവിലേക്കുയർത്തി.

തുടർച്ചയായ ഒമ്പത് രാജ്യാന്തര ടൂർണമെന്റിലും ഗോളുകൾ

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

ലോക ഫുട്ബോളിൽ ഗോളുകളുടെ പര്യായമാണ് റൊണാൾഡോ. റഷ്യൻ ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരോട് ഏറ്റുമുട്ടിയപ്പോൾ റൊണാൾഡോ ഹാട്രിക് നേടിയിരുന്നു. അതോടെ തുടർച്ചയായി ഒമ്പത് രാജ്യാന്തര ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ യൂറോപ്യൻ താരമായിമാറി റൊണാൾഡോ.

യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

പഴകുന്തോറും വീര്യം കൂടുന്ന റൊണാൾഡോയെയാണ് നാം കാണുന്നത്. ലോക ഫുട്ബോളിലേക്ക് കടന്നു വന്ന കാലത്തു തന്നെ അദ്ദേഹം ഫുട്ബോൾ വിദഗ്ദ്ധരെ ഞെട്ടിച്ചിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം 154 കളികളിൽ നിന്നും 85 ഗോളുമായി രാജ്യാന്തര ഫുട്ബോളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്. രാജ്യാന്തര ഫുട്ബോളിൽ യൂറോപ്പിലെ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമായി അദ്ദേഹം മാറി.

അഞ്ച് ചാമ്പ്യൻസ് ലീഗ് മെഡലുകൾ

2018ൽ റൊണാൾഡോ തകർത്ത അഞ്ച് റെക്കോർഡുകൾ

പാക്കോ ഹെന്റോ ആറ് യൂറോപ്യൻ കപ്പ് നേടിയിട്ടുണ്ടെങ്കിലും ഇന്നത്തെ ഫോർമാറ്റിൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോക്കൊപ്പം കളിക്കാൻ ഒരു കളിക്കാരനുമില്ല. ഈ പോർച്ചുഗീസി താരം അഞ്ച് ചാമ്പ്യൻസ് ലീഗ് ഇതിനോടകം സ്വന്തം കരിയറിൽ തുന്നിചേർത്തു കഴിഞ്ഞു.‌

നിലവിലെ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടുന്ന താരമാണ് റൊണാ‍ൾഡോ. പൗളോ മൽദീനി അഞ്ച് യൂറോപ്യൻ മെഡൽ നേടിയിട്ടുണ്ടെങ്കിലും അതിൽ രണ്ടെണ്ണം യൂറോപ്യൻ കപ്പായിരുന്ന കാലത്തായിരുന്നു.