LiveTV

Live

Football

മലയാളികൾക്ക് ബയേണിന്റെ പുതുവത്സര സമ്മാനം; ഏറ്റെടുത്ത് ആരാധകര്‍

മലയാളികൾക്ക് ബയേണിന്റെ പുതുവത്സര സമ്മാനം; ഏറ്റെടുത്ത് ആരാധകര്‍

ആരാധകരെ അത്ഭുതപ്പെടുത്തുന്ന കളിക്കാരുടെ ഒരുപാട് വാര്‍ത്തകള്‍ നാം കാണാറുണ്ട്. എന്നാൽ ഈ പുതുവത്സരത്തിൽ സാക്ഷാല്‍ ബയേണാണ് മലയാളികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക്.

മലയാളികൾക്ക് ബയേണിന്റെ പുതുവത്സര സമ്മാനം; ഏറ്റെടുത്ത് ആരാധകര്‍

വിദേശ ഫുട്ബോൾ ക്ലബുകൾക്ക് നല്ല ആരാധകരുണ്ട് കേരളത്തിൽ. ഒരുപാട് ഇഷ്ടതാരങ്ങളുള്ള ബയേണിനും കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. പുതുവത്സരത്തില്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മലയാളത്തിൽ നന്ദി അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ തിയാഗോയും റിബറിയും മുള്ളറുമാണുള്ളത്.

ഇന്ത്യയിലെ ആരാധകരേ, 2018ലെ നിങ്ങളുടെ പിന്തുണകൾക്ക് നന്ദി. 2019ലും എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നുമാണ് പോസ്റ്റിലുള്ളത്.

മലയാളികൾക്ക് ബയേണിന്റെ പുതുവത്സര സമ്മാനം; ഏറ്റെടുത്ത് ആരാധകര്‍

എന്നാൽ ബയേണിന്റെ പുതുവത്സര സമ്മാനം ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. പോസ്റ്റിന് താഴെ കമന്റുകൊണ്ട് ആഘോഷിക്കുകയാണ് ആരാധകർ. നന്ദി എന്നെഴുതിയത് ശരിയല്ലെ എന്ന് ബയേൺ കമന്റ് ബോക്സില്‍ ചോദിച്ചതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.