LiveTV

Live

Football

വിജയ രഹസ്യം തുറന്നു പറഞ്ഞ് പോഗ്ബ

സോല്‍ഷേറിന് കീഴിൽ മൂന്ന്‍ മത്സരത്തിനുള്ളിൽ 12 ഗോൾ അടിച്ചുകൂട്ടിയിട്ടുണ്ട് യുണൈറ്റഡ്. അതിൽ നാലു ഗോളും മൂന്നുഗോളിന് വഴിയൊരുക്കിയതും മധ്യനിര മാന്ത്രികൻ പോഗ്ബയായിരുന്നു

വിജയ രഹസ്യം തുറന്നു പറഞ്ഞ് പോഗ്ബ

മൗറീഞ്ഞോ പുറത്ത് പോയതോടെ മിന്നും പ്രകടനം പുറത്തെടുത്ത പോഗ്ബ പുതിയ കോച്ചിന് പിന്നിലെ വിജയ രഹസ്യം തുറന്ന് പറഞ്ഞു. കോച്ച് സോല്‍ഷേറിന് കീഴിൽ യുണൈറ്റഡ് ആരെയും അമ്പരപ്പിക്കുന്ന കളിയാണ് പുറത്തെടുക്കുന്നത്. ഇന്നലെ ബേണ്‍ മൗത്തിനെ നാലു ഗോളിന് തകർത്തതോടെ സോല്‍ഷറിന് കീഴിലെ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണ് പിറന്നത്. കഴിഞ്ഞ മത്സരത്തിലും പോഗ്ബ ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയിരുന്നു.

വിജയ രഹസ്യം തുറന്നു പറഞ്ഞ് പോഗ്ബ

മുന്‍ യുണൈറ്റഡ് മാനേജര്‍ മൗറീഞ്ഞോയും പോഗ്ബയും തമ്മിലെ അസ്വാരസ്യം കാരണം പോഗ്ബയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലിവർപൂളുമായുള്ള മത്സരത്തിൽ ബെഞ്ചിൽ പോലും ഇടംകിട്ടിയിരുന്നില്ല. എന്നാല്‍ സോല്‍ഷേറിന് കീഴിൽ മൂന്ന്‍ മത്സരത്തിനുള്ളിൽ 12 ഗോൾ അടിച്ചുകൂട്ടിയിട്ടുണ്ട് യുണൈറ്റഡ്. അതിൽ നാലു ഗോളും മൂന്നുഗോളിന് വഴിയൊരുക്കിയതും മധ്യനിര മാന്ത്രികൻ പോഗ്ബയായിരുന്നു.

തുടരെയുള്ള വിജയത്തിന് കാരണം നിലവിലെ കോച്ച് സോല്‍ഷേർ ഫുട്ബോളിനെ കാണുന്നതിലെ വ്യത്യസ്ഥതകൊണ്ടാണെന്നാണ് പോഗ്ബയുടെ പക്ഷം. തങ്ങളിപ്പോള്‍ ജയിച്ചുകൊണ്ടിരിക്കുകയാണെന്നും കളിയിലെ വ്യത്യസ്തയാണിതിന് കാരണമെന്നും പോഗ്ബ പറഞ്ഞു. ഞങ്ങളിപ്പോൾ കൂടുതൽ അക്രമണം നടത്തുന്നുണ്ട്. ഒരുപാട് അവസരങ്ങളുണ്ടാക്കുന്നുണ്ട്. അക്രമിച്ച് കളിക്കുന്നതാണ് നിലവിലെ മാനേജറിന്‍റെയും ശൈലി. അതുതന്നെയാണ് തുടരെയുള്ള ജയത്തിന് കാരണമെന്നും പോഗ്ബ കൂട്ടിചേര്‍ത്തു.