LiveTV

Live

Football

മൗറീഞ്ഞോ ഇല്ലാത്ത യുണൈറ്റഡിൽ പോ​ഗ്ബ പൊന്നാകുമോ?

എന്നാൽ ലോകകപ്പ് ഉയർത്തിയ ഈ മധ്യനിരക്കാരന് മുൻ യുണൈറ്റഡ് കോച്ച് മൗറീഞ്ഞോയുമായുള്ള അസ്വാരസ്യം കാരണം പലപ്പോഴും ബെഞ്ചിൽ പോലും ഇരിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല

മൗറീഞ്ഞോ ഇല്ലാത്ത യുണൈറ്റഡിൽ പോ​ഗ്ബ പൊന്നാകുമോ?

ഹഡേഴ്സ്ഫീല്‍ഡിനെതിരെയുള്ള മത്സരത്തിലെ പോഗ്ബയുടെ മിന്നും പ്രകടനത്തെ പ്രശംസിച്ച് കോച്ച് ഒലി ഗണ്ണര്‍ സോൾഷേർ. കളിയുടെ 64ാം മിനിറ്റിലും 78ാം മിനിറ്റിലുമാണ് പോഗ്ബ ഏതിര്‍വല കുലുക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ആധികാരിക ജയത്തിന് ചുക്കാന്‍ പിടിച്ചത് പോഗ്ബയായിരുന്നു.

യൂത്ത് ടീമില്‍ കളിക്കുന്ന സമയത്ത് തനിക്കറിയാവുന്ന പോഗ്ബയുടെ കളിക്ക് ഇന്നലെ വീണ്ടും സാക്ഷ്യം വഹിച്ചതായി കോച്ച് സോള്‍ഷേര്‍ പറഞ്ഞു. യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ പോഗ്ബക്ക് ഇഷ്ടമാണ്. ആയതിനാല്‍ തന്നെ ടീമിനായി എങ്ങിനെ കളിക്കണമെന്ന് അദ്ദേഹത്തിനറിയാം. സോള്‍ഷേര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന് വേണ്ടി പോഗ്ബ അഞ്ച് ഗോളും അഞ്ച് അസിസ്റ്റും നേടിയിട്ടുണ്ട്.

എന്നാൽ ലോകകപ്പ് ഉയർത്തിയ ഈ മധ്യനിരക്കാരന് മുൻ യുണൈറ്റഡ് കോച്ച് മൗറീഞ്ഞോയുമായുള്ള അസ്വാരസ്യം കാരണം പലപ്പോഴും ബെഞ്ചിൽ പോലും ഇരിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മൗറീഞ്ഞോ പോഗ്ബയെ മാറ്റിയിരുന്നു. മൗറീഞ്ഞോയുടെ അവസാന മൂന്ന് കളികളില്‍ 15 മിനിറ്റ് മാത്രമാണ് പോഗ്ബയെ കളിപ്പിച്ചത്. അവസാനം ലിവർപൂളുമായുള്ള ക്ലാസിക് പോരാട്ടത്തിൽ നിന്നും പോഗ്ബയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ‌