LiveTV

Live

Football

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വോള്‍വര്‍ ഹാംപ്ടനെ പരാജയപ്പെടുത്തിയത്

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വര്‍ ഹാംപ്ടനെ തോല്‍പ്പിച്ചു. ലിവര്‍പൂളിനായി മുഹമ്മദ് സലയും, വിര്‍ജില്‍ വാന്‍ ഡിജിക്കുമാണ് ഗോള്‍ നേടിയത്. 18ആം മിനിറ്റിലും 68ആം മിനിറ്റിലുമായിരുന്നു ഗോളുകള്‍.

കളിയിലുടനീളം നിരവധി ഗോളവസരങ്ങളാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഈജിപ്ഷ്യന്‍ സ്ട്രക്കര്‍ മുഹമ്മദ് സലാ നഷ്ടപ്പെടുത്തിയത്. ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 4 പോയിന്റ് മുന്നിലെത്തി. 18 മല്‍സരങ്ങളില്‍ നിന്നും ലിവര്‍പൂളിന് 48 പോയിന്റാണ് ഉള്ളത്. എന്നാല്‍ ഒരു മല്‍സരം കുറച്ച് കളിച്ച സിറ്റി 44 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.