LiveTV

Live

Football

895 ദിവസത്തെ ഹോട്ടൽ ജീവിതം മൗറീഞ്ഞോ താമസത്തിനായി ചിലവഴിച്ചത് 4.80 കോടി

അപാർട്മെന്റുകളെ കിടപിടിക്കുന്ന ഇർവൽ നദിക്കരികിലെ ലൗറീ എന്ന ആഡംബര ഹോട്ടലിലാണ് മൌറീഞ്ഞോ താമസിച്ചിരുന്നത്.

895 ദിവസത്തെ ഹോട്ടൽ ജീവിതം  മൗറീഞ്ഞോ താമസത്തിനായി ചിലവഴിച്ചത് 4.80 കോടി

യുണൈറ്റഡ് മുൻ മാനേജറായിരുന്ന മൗറീഞ്ഞോ 895 ദിവസം ചെലവഴിച്ചത് ഹോട്ടൽ മുറിയിൽ. അതും അപാർട്മെന്റുകളെ കിടപിടിക്കുന്ന ഇർവൽ നദിക്കരികിലെ ലൗറീ എന്ന ആഡംബര ഹോട്ടലിൽ.

യുണൈറ്റ‍ഡിന്‍റെ മോശം പ്രകടനത്തെ ചൊല്ലിയാണ് മൌറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കിയത്. തൊട്ടുപിന്നാലെയാണ് മൌറീഞ്ഞോയുടെ യുണൈറ്റഡിലെ താമസവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്.

മൌറീഞ്ഞോ താമസിച്ച ഇർവൽ നദിക്കരികിലെ ലൗറീ ആഡംബര ഹോട്ടല്‍
മൌറീഞ്ഞോ താമസിച്ച ഇർവൽ നദിക്കരികിലെ ലൗറീ ആഡംബര ഹോട്ടല്‍

2016 ജൂലൈ ആറ് മുതൽ മൗറീഞ്ഞോ ഈ ഹോട്ടലിലാണ് താമസം. അപ്പാര്‍ട്മെന്‍റിലേക്കൊന്നും മാറാതെ ഒരു രാത്രിക്ക് 53200 രൂപയോളം വരുന്ന ഹോട്ടലിലാണ് മൌറീഞ്ഞോ രണ്ടരവര്‍ഷത്തോളം താമസിച്ചത് പുറത്താകുമ്പോൾ ഏറ്റവും ചുരുങ്ങിയത് 895 രാത്രികൾ. ഏകദേശം ചിലവായത് 4.80 കോടി രൂപ.

ഈ സീസണിലെ മോശം പ്രകടനത്തിൽ ഇന്നലെയാണ് യുണൈറ്റഡ് മൗറീഞ്ഞോയെ പുറത്താക്കുന്നത്. ആറാം സ്ഥാനത്തുള്ള യുണൈറ്റഡ് 17 മത്സരങ്ങൾ പിന്നിടുമ്പോൾ 29 ഗോളുകൾ വഴങ്ങിയിട്ടുണ്ട്. യുണൈറ്റഡിന്റെ താൽക്കാലിക മാനേജറായി ഒലെ ഗണ്ണര്‍ സോല്‍ഷേര്‍ ചുമതലയേറ്റിട്ടുണ്ട്.