LiveTV

Live

Football

ഒലെ ഗണ്ണര്‍ സോല്‍ഷേര്‍ യുണൈറ്റഡിന്റെ താൽക്കാലിക മാനേജർ

രണ്ടര വർഷം യുണൈറ്റഡ് മാനേജറായിയുന്ന മൗറീഞ്ഞോയെ ഇന്നലെയാണ് യുണൈറ്റഡ് പിരിച്ചുവിട്ടത്

ഒലെ ഗണ്ണര്‍ സോല്‍ഷേര്‍ യുണൈറ്റഡിന്റെ താൽക്കാലിക മാനേജർ

താൽക്കാലിക കോച്ചായി ഒലെ ഗണ്ണര്‍ സോല്‍ഷേറിനെ യുണൈറ്റഡ് നിയമിച്ചു. സ്ഥിര കോച്ചിനെ നിയമിക്കാനെടുക്കുന്ന കാലതാമസം കാരണമാണ് യുണൈറ്റഡ് മുന്‍ ഫോർവേഡ് താരവുമായിരുന്ന ഒലെ ഗണ്ണര്‍ സോല്‍ഷേറിനെ യുണൈറ്റ‍ഡ് താല്‍ക്കാലിക മാനേജറായി നിയമിക്കുന്നത്.

രണ്ടര വർഷം യുണൈറ്റഡ് മാനേജറായിയുന്ന മൗറീഞ്ഞോയെ ഇന്നലെയാണ് യുണൈറ്റഡ് പിരിച്ചുവിട്ടത്. സീസണിൽ അത്രക്കും മോശം പ്രകടനമാണ് യുണൈറ്റഡ് കാഴ്ച്ചവെച്ചിരുന്നത്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലുവർപൂളുമായി 19 പോയന്റ് പിന്നിലാണ് യുണൈറ്റഡ്.

‘യുണൈറ്റഡ് എന്റെ ഹൃദയത്തിലാണ്. കോച്ചായി തിരിച്ചുവരുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. വളരെ പ്രതിഭയുള്ള കളിക്കാരുമായാണ് ഞാൻ മുന്നോട്ട് പോകുന്നതെന്നും’ അദ്ദേഹം ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു.