LiveTV

Live

Football

യൂറോപ്യന്‍  ഗോള്‍ഡന്‍ ഷൂ അഞ്ചാം തവണയും മെസ്സിക്ക് 

‘ഞാൻ ഫുട്ബോളിനെ അത്രമാത്രം സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഇതെല്ലാം നേടാനാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല’

 യൂറോപ്യന്‍  ഗോള്‍ഡന്‍ ഷൂ അഞ്ചാം തവണയും മെസ്സിക്ക് 

യൂറോപ്യൻ ലീഗുകളിലെ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ഷൂ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക്. അഞ്ചാം തവണയാണ് മെസ്സി ഇതിനർഹനാവുന്നത്. ഇതോടെ നാല് തവണ അവാർഡ് നേടിയ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി പുതിയ റെക്കോഡ് കുറിച്ചു. ലാ ലീഗ 2017-2018 സീസണിൽ 36 മത്സരങ്ങളിൽ 34
ഗോൾ നേടിയ മെസ്സി, ലിവർപൂളിന്റെ മുഹമ്മദ് സലാഹിനെയാണ് (32
ഗോൾ) മറികടന്നത്. ഹാരികെയ്ൻ 30 ഗോളുമായി മൂന്നാം സ്ഥാനത്താണ്.

പുരസ്കാരം നേടിയ ശേഷം ബാഴ്സലോണയിലെ ചടങ്ങിൽ മെസ്സി പറഞ്ഞു, ‘ഞാൻ ഫുട്ബോളിനെ അത്രമാത്രം സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഇതെല്ലാം നേടാനാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല’. ചടങ്ങിൽ ബാഴ്സലോണ പ്രസിഡന്‍റ് ജോസഫ് മരിയ ബാര്‍തോമ്യുയും സെർജിയോ ബുസ്ക്കറ്റ്സ്, സെർജിയോ റൊബേർട്ടോ തുടങ്ങിയ സഹകളിക്കാരും പങ്കെടുത്തു.

 യൂറോപ്യന്‍  ഗോള്‍ഡന്‍ ഷൂ അഞ്ചാം തവണയും മെസ്സിക്ക് 

‘ഫുട്ബോളിനുവേണ്ടി പരിശ്രമിക്കാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ടീമിനൊപ്പവും ലോകത്തിലെ മികച്ച കളിക്കാരൊടൊപ്പവുമാണ് കളിക്കുന്നത്. അതുകൊണ്ടാണ് ഇതെല്ലം എളുപ്പമാകുന്നതെന്നും’ മെസ്സി പറഞ്ഞു.

നേരത്തെ 2009-10, 2011-12, 2012-2013, 2016-2017 സീസണുകളിലാണ് മെസ്സി ഗോൾഡൻ ഷൂ നേടിയിരുന്നത്. നിലവില്‍ 14 ഗോളുമായി മെസ്സി തന്നെയാണ് ഗോള്‍ഡന്‍ ഷൂവിന് വേണ്ടി മുന്നേറിക്കൊണ്ടിരിക്കുന്നത്. തൊട്ടുതാഴെ 12 ഗോളുമായി എംബാപ്പെയുണ്ട്. നിലവില്‍ 11 ഗോളുമായി ഏഴാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.