LiveTV

Live

Football

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍

34 അംഗ ടീമിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് സ്ഥാനമില്ല 

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍

എ.എഫ്.സി ഏഷ്യാകപ്പ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടു. അതേസമയം 34 അംഗ സാധ്യതാ ടീമിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് സ്ഥാനമില്ല. സമദ് ഉള്‍പ്പെടെ ആറ് പേരെ ഒഴിവാക്കിയാണ് 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മിഡ്ഫീല്‍ ഡര്‍ ആഷിഖ് കുരുണിയന്‍, പ്രതിരോധ താരം അനസ് എടത്തൊടിക എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍. അബുദബിയില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി ടീം വ്യാഴാഴ്ച പുറപ്പെടും.

ജനുവരി ആറിന് തായ്‌ലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇ, ബഹ്‌റൈന്‍ എന്നിവരുമായാണ് ഇന്ത്യയുടെ പിന്നീടുള്ള മത്സരങ്ങള്‍. ഈ 28 അംഗ ടീമില്‍ നിന്ന് 23 അംഗ ടീമായി വീണ്ടും ചുരുങ്ങും. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പാണ് 23 അംഗ ടീമിനെ പ്രഖ്യാപിക്കുക. അതിന് മുമ്പ് ഇന്ത്യക്ക് രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കാനുണ്ട്. അവിടുത്തെ സാഹചര്യവും ഫോമും പരിശീലത്തിലെ പ്രകടനവുമൊക്കെ പരിഗണിച്ചാവും അന്തിമ സെലക്ഷന്‍. ഐ.എസ്.എല്ലിന് നീണ്ട ഇടവേള നല്‍കി താരങ്ങളെല്ലാം വലിയ ടൂര്‍ണമെന്റിന് തയ്യാറെടുക്കുകയാണ്.

ടീം ഇങ്ങനെ; പ്രതിരോധം: പ്രീതം കോട്ടല്‍, ലാല്‍റുവാത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക,സലാം രഞ്ജന്‍ സിങ്, സര്‍തക് ഗൊളി, സുഭാഷിശ് ബോസ്, നാരായണ്‍ ദാസ്

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, അരിന്ദം ബട്ടചാര്യ, വിശാല്‍ കെയ്ത്

മിഡ്ഫീല്‍ഡര്‍മാര്‍: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനിത് റായ്, റൗളിങ് ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, ജെര്‍മന്‍ പി സിങ്, ആശിഖ് കരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാല്ലിയന്‍സ്വാല ചാങ്‌തെ

മുന്നേറ്റം: സുനില്‍ ഛേത്രി, ജെജ ലാല്‍ പഖ്‌ലുവ, ബല്‍വന്ദ് സിങ്, മന്‍വിര്‍ സിങ്, ഫാറുഖ് ചൗധരി, സുമീത് പാസി