LiveTV

Live

Football

‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച് 

നീണ്ട 10 വർഷമായി ഫുട്ബോൾ ലോകത്ത് മറ്റു എതിരാളികളില്ലാതെ വാഴ്ന്നിരുന്ന മെസ്സിയേയും റൊണാൾഡോയെയും പിന്നിലാക്കിയാണ് മോഡ്രിച്ച് ഈ വർഷത്തെ ബാലൻ ഡി ഒാർ പുരസ്കാരം കരസ്ഥമാക്കിയത്.

‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച് 

മെസ്സിയും റൊണാൾഡോയും ബാലൻ ഡി ഓർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച് ബാലൻ ഡി ഓർ പുരസ്കാര ജേതാവ് മോഡ്രിച്ച്. അവരുടെ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം കളിക്കാരോടും വോട്ട് ചെയ്തവരോടുമുള്ള മോശം പ്രതികരണമാണെന്ന് മോഡ്രിച്ച്.

നീണ്ട 10 വർഷമായി ഫുട്ബോൾ ലോകത്ത് മറ്റു എതിരാളികളില്ലാതെ വാഴ്ന്നിരുന്ന മെസ്സിയേയും റൊണാൾഡോയെയും പിന്നിലാക്കിയാണ് മോഡ്രിച്ച് ഈ വർഷത്തെ ബാലൻ ഡി ഒാർ പുരസ്കാരം കരസ്ഥമാക്കിയത്.

‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച് 

ഡിസംബർ മൂന്നിന് തടന്ന പുരസ്കാര ചടങ്ങിലെ ലോക ഇതിഹാസങ്ങള്‍ വരാതിരുന്നത് മോശമായി പോയെന്ന് ക്രൊയേഷ്യൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡ് താരം അഭിപ്രായപ്പെട്ടത്.

‘ആരെങ്കിലും അവാർഡ്ദാന ചടങ്ങിന് വരാതിരിക്കുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ അവരുടെ ചെയ്തി മനസ്സിലാകുന്നില്ല. അവർ ജയിക്കുമ്പോൾ മാത്രമാണ് ഈ വോട്ടും പുരസ്കാരവുമെല്ലാം പ്രസക്തമാകുന്നത് എന്നല്ലേ’ ഇത് വ്യക്തമാക്കുന്നതെന്നും മോഡ്രിച്ച് കുറ്റപ്പെടുത്തി.

‘കഴിഞ്ഞ 10 കൊല്ലം അവരെ തെരെഞ്ഞെടുത്ത കളിക്കാരോടും വോട്ടർമാരോടും ഫുട്ബോളിനോട് തന്നെയുമുള്ള അന്യായമാണിത്’.

‘മെസ്സിയും റൊണാള്‍ഡോയും ചെയ്തത് ഒട്ടും ശരിയായില്ല’ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച് 

ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൻ ഡി ഒാറിൽ രണ്ടാം സ്ഥാനത്തും മെസ്സി അഞ്ചാം സ്ഥാനത്തുമായിരുന്നു. റയൽ തുടരെ മൂന്ന് ചാമ്പ്യൻസ് ലീഗെടുക്കാനും കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ റണ്ണേഴ്സ് അപ്പാക്കാനും ചുക്കാൻ പിടിച്ച താരമാണ് മോഡ്രിച്ച്.

‘മെസ്സിയും റൊണാൾഡോയും ലോകത്തെ ഏറ്റവും നല്ല കളിക്കാർ തന്നെയാണ്, പക്ഷേ എല്ലാ സീസണിലും നല്ല കളിക്കാരുടെ പേരുകളിൽ അവര് മാത്രമാകും എന്നതിനർത്ഥമില്ലല്ലോ എന്നും മോഡ്രിച്ച് പറഞ്ഞു.

‘പത്ത് കൊല്ലം ലോക ഫുട്ബോളിനെ അടക്കി ഭരിച്ച മെസ്സിയും റൊണാൾഡോയും ഫുട്ബോൾ ലോകത്തെ പ്രതിഭാസങ്ങളാണ്, പക്ഷേ നമ്മൾ ഒരു സീസണിലെ നേട്ടത്തെ പറ്റിയാണ് സംസാരിക്കുന്നത്’ മോഡ്രിച്ച് പറഞ്ഞു.