LiveTV

Live

Football

നാല്‍പ്പത്തിമൂന്നാമത് ഹാട്രിക്കും കുറിച്ച് ലിയോ: ബാഴ്സക്കിത് മധുരപ്രതികാരം

ഇതോടെ ഈ വർഷം 50 ഗോളുകളും തികച്ചിരിക്കുകയാണ് ലയണല്‍ മെസ്സി

നാല്‍പ്പത്തിമൂന്നാമത് ഹാട്രിക്കും കുറിച്ച് ലിയോ: ബാഴ്സക്കിത് മധുരപ്രതികാരം

മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ലെവാന്‍റയെ ഗോളില്‍ മുക്കി ബാഴ്സലോണ. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ബാഴ്സ ലെവാന്‍റയെ തോൽപ്പിച്ചത്. ഹാട്രിക്കും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സിയാണ് കളിയിലെ താരം.

ഈ വിജയം ബാഴ്സലോണക്കും ആരാധകര്‍ക്കും അത്ര നിസ്സാരമല്ല. ഒരു കാത്തിരുന്ന പ്രതികാരം കൂടിയായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു കളിപോലും തോൽക്കാതെ ലീഗ് അവസാനിപ്പിക്കാനിരിക്കെയാണ് ലെവാന്റക്ക് മുന്നിൽ കറ്റാലന്മാര്‍ അടിപതറിയത്. ആ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അവർ ഇറങ്ങിയതെങ്കിൽ അവർ ഒന്ന് മറന്നുപോയിട്ടുണ്ടാകണം. അന്ന് സാക്ഷാൽ മെസ്സി കളിച്ചിട്ടില്ലായിരുന്നു. ഇപ്രാവശ്യം പ്രതികാരം വീട്ടാൻ മെസ്സിയുടെ കീഴിൽ തുനിഞ്ഞിറങ്ങിയ ബാഴ്സ ലെവാന്റയെ തൂത്തുവാരുകയായിരുന്നു.

മെസ്സിയുടെ ബാഴ്സയിലെ മാസ്മരിക കരിയറിലെ 43ാമത് ഹാട്രിക്കാണ് ഇന്നലെ പിറന്നത്. ഇതോടെ ഈ വർഷം 50 ഗോളുകളും മെസ്സി തികച്ചു ഈ ജയത്തോടെ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി. 16 കളികളിൽ 34 പോയന്റാണ് ബാഴ്സക്കുള്ളത്. അത്രതന്നെ കളിയിൽ 31 പോയന്റുമായി സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.