LiveTV

Live

Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്ക് സമനില, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം

എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ നാപോളിയെ മറികടന്നത്. 35ാം മിനിറ്റില്‍ മുഹമ്മദ് സല ലിവര്‍പൂളിനായി ഗോള്‍ നേടി.

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്ക് സമനില, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം

ചാമ്പ്യന്‍ലീഗില്‍ ബാഴ്‌സലോണ ടോട്ടനം മത്സരം സമനിലയില്‍, ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പി.എസ്.ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. നാപോളിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്ക് സമനില, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം

സ്വന്തം തട്ടകത്തില്‍ വിജയത്തെ ഒപ്പം നിര്‍ത്താന്‍ ബാഴ്‌സലോണക്കായില്ല. ഏഴാംമിനിറ്റില്‍ ഔസ്മാന്‍ ഡെംബെലെ നേടിയ ഗോളിന് ടോട്ടനം 85 ആം മിനുട്ടില്‍ മറുപടി നല്‍കി. ലൂക്കാസ് മോറയാണ് ബാഴ്‌സലോണയുടെ വലകുലുക്കിയത്. 14 പോയിന്റ് നേടിയ ബാഴ്‌സലോണയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. 8 പോയിന്റുള്ള ടോട്ടനം രണ്ടാംസ്ഥാനം നിലനിര്‍ത്തി.

ഗ്രൂപ്പ് സി യില്‍ ആധികാരിക വിജയമായിരുന്നു പി.എസ്.ജിയുടേത്. പി.എസ്.ജി നാല് ഗോളുകള്‍ നേടിയപ്പോള്‍, ഒരു ഗോള്‍ മാത്രമാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് മടക്കാനായത്. കവാനി, നെയ്മര്‍, മാര്‍ക്വിനോസ്, എംബാപ്പെ എന്നിവര്‍ പി.എസ്.ജിക്കായി ഗോള്‍ നേടിയപ്പോള്‍ മാര്‍കോ ഗോബെലിചാണ് റെഡ്സ്റ്റാറിന്റെ ഏകഗോളിനുടമ.

എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ നാപോളിയെ മറികടന്നത്. 35ാം മിനിറ്റില്‍ മുഹമ്മദ് സല ലിവര്‍പൂളിനായി ഗോള്‍ നേടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണാാക്കോക്കെതിരെ ബെറൂസിയ ഡോട്ടമൊണ്ടിന്റെ ജയം. റാഫേല്‍ ഗ്വെരോറോയാണ് ഡോട്ട്‌മൊണ്ടിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കിയത്.

ഇന്റര്‍മിലാനും പി.എസ്.വി ഐന്തോവനും ഓരോ ഗോള്‍ വീതം നേടി സമനില കാത്തപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് ക്ലബ് ബ്രഗ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.