LiveTV

Live

Football

ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ മത്തേവൂസെത്തും

ഡിസംബര്‍ നാലിന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂര്‍ എഫ്.സി. മത്സരം കാണാനാണ് മത്തേവൂസെത്തുക.

ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാന്‍ മത്തേവൂസെത്തും

ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ലോതര്‍ മത്തേവൂസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാനെത്തുന്നു. ഡിസംബര്‍ നാലിന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂര്‍ എഫ്.സി. മത്സരം കാണാനാണ് മത്തേവൂസെത്തുക. ബുന്ദസ് ലീഗ ട്വിറ്ററിലൂടെയാണ് വിവരം പുറത്തായിരിക്കുന്നത്.

ഓഗസ്റ്റ് ആറിന് നടക്കുന്ന മുംബൈ എഫ്.സിയുടെ മത്സരത്തിനും താരം പങ്കെടുക്കും. സെലക്ട് ലെജന്‍ഡ് കോണ്ടസ്റ്റിലൂടെ താരത്തെ നേരിട്ട് കാണാനും സംസാരിക്കാനും ആരാധകര്‍ക്കും അവസരമുണ്ട്.

1990ല്‍ ജര്‍മനി മൂന്നാം കിരീടം നേടുമ്പോള്‍ മത്തേവൂസ് ആയിരുന്നു നായകന്‍. 1990ല്‍ മികച്ച യൂറോപ്യന്‍ താരമായും തൊട്ടടുത്ത വര്‍ഷം ഫിഫയുടെ മികച്ച താരമായും മത്തേവൂസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് മൂന്നും നേടുന്ന ഏക ജര്‍മ്മന്‍ താരമാണ് മത്തേവൂസ്. ജര്‍മ്മനിക്ക് വേണ്ടി 150 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മത്തേവൂസിന്റെ പേരിലാണ് കൂടുതല്‍ മത്സരങ്ങളില്‍ ജര്‍മ്മനിയെ നയിച്ചതിന്റെ റെക്കോഡുമുള്ളത്.