LiveTV

Live

Football

നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്.സി

ചാമ്പ്യന്മാരുടെ പ്രതാപമൊന്നും ചെന്നൈക്ക് ഈ സീസണിലില്ല. എട്ട് കളിയില്‍ നിന്ന് നേരിടുന്നത് ആറാം തോല്‍വി

നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്.സി

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ജംഷഡ്പൂര്‍ എഫ്.സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്. ജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

ചാമ്പ്യന്മാരുടെ പ്രതാപമൊന്നും ചെന്നൈക്ക് ഈ സീസണിലില്ല. എട്ട് കളിയില്‍ നിന്ന് നേരിടുന്നത് ആറാം തോല്‍വി. 14 ആം മിനിറ്റില്‍ പാബ്ലോ മൊര്‍ഗാഡോയിലൂടെ ജംഷഡ്പൂര്‍ ചെന്നൈയിന്‍ വലയില്‍ പന്തെത്തിച്ചു. 29 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. ലക്ഷ്യം കണ്ടത് കാര്‍ലോസ് കാല്‍വോ.

നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്.സി
@ISL

രണ്ടാംപകുതിയില്‍ റാഫേല്‍ അഗസ്‌റ്റോയിലൂടെ ചെന്നൈ ഒരു ഗോള്‍മടക്കിയെങ്കിലും 71 ആം മിനിറ്റില്‍ മരിയോ അര്‍ക്കിസൂലെ ജംഷഡ്പൂര്‍ വീണ്ടും ലീഡുയര്‍ത്തുകയായിരുന്നു. ജയത്തോടെ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനത്ത് തന്നെയാണ്.