LiveTV

Live

Football

മെസ്സി, റൊണാൾഡോ, നെയ്മർ, പോഗ്ബ... ഇവർ കിക്ക് എടുക്കുന്നത് ഇങ്ങനെയാണ്

കിക്ക് എടുക്കുന്നതിനായി താരങ്ങള്‍ ഓടി വരുന്നതും, ഗോൾ അടിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനവുമാണ് രസകരമായ രീതിയിൽ അനുകരിച്ചിരിക്കുന്നത്.

മെസ്സി, റൊണാൾഡോ, നെയ്മർ, പോഗ്ബ... ഇവർ  കിക്ക് എടുക്കുന്നത് ഇങ്ങനെയാണ്

മെസ്സി, റൊണാൾഡോ, നെയ്മർ, പോഗ്ബ... ഫുട്ബോളിലെ മിന്നും താരങ്ങളാണ് ഇവർ. സവിശേഷമായ കളി ശെെലിയിലൂടെ ആരാധക മനസ്സ് കീഴടക്കിയ ഈ താരങ്ങൾ, ഒറ്റക്ക് കളി വിജയിപ്പിക്കാൻ ശേഷിയുള്ളവരാണെന്ന് മാത്രമല്ല, പന്തിൻമേലുള്ള അവരുടെ അമാനുഷിക പ്രകടനം കൊണ്ടും വിസ്മയിപ്പിച്ചവരാണ്. ഇവിടെ ഇതാ ഒരു പെൺകുട്ടി ഈ താരങ്ങളുടെ പെനാൽട്ടി കിക്കെടുക്കുന്ന ശെെലി വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. കിക്ക് എടുക്കുന്നതിനായി താരങ്ങള്‍ ഓടി വരുന്നതും, ഗോൾ അടിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനവുമാണ് രസകരമായ രീതിയിൽ അനുകരിച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി എന്നിവർ മികച്ച കളിക്കാരനുള്ള ബാലൻ ഡി’ഓർ അ‍ഞ്ചു തവണ വീതം നേടിയപ്പോൾ, മഞ്ചസ്റ്റർ യുണെെറ്റഡ് താരം പോൾ പോഗ്ബ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിനായി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. എസ്.പി.എ.എല്ലിനെതിരായ ക്ലബ് മത്സരത്തിനിടെ യുവന്റസിനായി ഗോൾ നേടിയ ക്രിസ്റ്റ്യാനോ, ക്ലബിനായി ഏറ്റവും വേഗത്തിൽ പത്ത് ഗോളുകൾ നേടുന്ന താരമാവുകയുണായി.