LiveTV

Live

Football

അര്‍ജന്റീനക്കും ബ്രസീലിനും ജയം 

അര്‍ജന്റീന മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ കാമറൂണിനെതിരെ ബ്രസീലിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. 

അര്‍ജന്റീനക്കും ബ്രസീലിനും ജയം 

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനക്കും ബ്രസീലിനും ജയം. അര്‍ജന്റീന മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ കാമറൂണിനെതിരെ ബ്രസീലിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് മെക്‌സിക്കോയെ അര്‍ജന്റീന നേരിടുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ അര്‍ജന്റീന ഗോള്‍ നേടി. എന്നാല്‍ രണ്ടാം ഗോള്‍ വന്നത് കളി തീരാനിരിക്കെ 87ാം മിനുറ്റില്‍ ഡിബാലയിലൂടെയും. ഇതോടെ അര്‍ജന്റീന ജയമുറപ്പിച്ചു.

റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഗോള്‍ നേടിയത്. പരിക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് പകരമായിരുന്നു റിച്ചാര്‍ലിസണ്‍കളത്തി ലെത്തിയത്. 45ാം മിനുറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയായിരുന്നു റിച്ചാര്‍ലിസണിന്റെ ഗോള്‍. നിരവധി അവസരങ്ങള്‍ ബ്രസീലിന് ലഭിച്ചെങ്കിലും ഗോള്‍ അകന്നു. കാമറൂണ്‍ ഗോള്‍കീപ്പറുടെ ചില സേവുകളും അവര്‍ക്ക് തുണയായി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബ്രസീല്‍ 1-0 എന്ന സ്‌കോറിന് ജയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെയും അതിന് മുമ്പ് അര്‍ജന്റീനക്ക് എതിരെയും ഇതേ സ്കോറിനായിരുന്നു ബ്രസീല്‍ ജയിച്ചത്.