LiveTV

Live

Football

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ബാഴ്സ ആരാധകര്‍ അത്രമേല്‍ ഫിഗോയെ സ്നേഹിച്ചിരുന്നു. അവര്‍ ഒരിക്കലും ഇങ്ങനെയൊരു കൂടുമാറ്റം സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഫുട്ബോൾ ചരിത്രത്തിൽ ‍ഞെട്ടിച്ച കൂടുമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആരാധകരുടെ വലിയ രീതിയിലുള്ള ആക്ഷേപങ്ങൾക്ക് വിധേയമായവരുണ്ട്. അത്തരത്തിൽ ആരാധകരെയും ഫുട്ബോൾ ലോകത്തെയും ഞെട്ടിച്ച 12 താരങ്ങൾ.

മാരിയോ ഗോ‍‍ഡ്സെ

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ബുന്‍ഡസ് ലീഗിലെ ബന്ധവൈരികളാണ് ഡോർട്മുണ്ടും ബയേൺ മ്യൂണിക്കും. ഡോർട്മുണ്ടിൽ നാല് കൊല്ലത്തെ കരിയറിനുള്ളിൽ 22
ഗോളുകൾ നേ‍‍ടി ആരാ‍ധകരുടെ മനം കവർന്ന ഗോ‍‍ഡ്സെ, 2013 മുതൽ ബയേൺ മ്യൂണിക്ക് ജേഴ്സി അണിയാൻ പോകുന്ന തീരുമാനം ആരാധകരെ തെല്ലൊന്നുമല്ല സങ്കടത്തിലാക്കിയത്.

റോബിൻ വാൻ പേഴ്സി

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരാണ് ആഴ്സനലും യുണൈറ്റ‍‍ഡും. വാൻ പേഴ്സിയെ ലോകം അറിയുന്നത് ആഴ്സനൽ ജെഴ്സിയിലൂടെയാണ്. 2004 മുതലുള്ള നീണ്ട 8 കൊല്ലത്തെ അഴ്സനലിലെ അസാമാന്യ കരിയർ 2012 മുതൽ യുണൈറ്റഡിനൊപ്പമാക്കാൻ തീരുമാനിച്ചത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു.

ലൂയിസ് എൻ‍ഡ്രിക്

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ലാ ലീഗയിലെ മുഖ്യശത്രുക്കളാണ് ബാഴ്സയും റയലും എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. 1996 ൽ എൻട്രിക് തന്റെ കരിയർ സാന്റിയാഗോ ബെർണാബ്യൂവിൽ നിന്ന് ന്യൂകാമ്പിലേക്ക് മാറ്റിയത് ഫുട്ബോൾ ചരിത്രത്തിൽ മറക്കപ്പെടാത്ത ഒരു ട്രാൻസ്ഫറായിരുന്നു.

സോൾ കാമ്പൽ

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

നീണ്ട ഒമ്പത് കൊല്ലത്തെ ടോടൻഹാം ജീവിതം 2001 ൽ അഴ്സനലിലേക്ക് മാറ്റുമ്പോൾ 255 കളികളിൽ ധരിച്ച ടോട്ടൻഹാം ജഴ്സിയാണ് അദ്ദേഹം അഴിച്ചുവെച്ചത്.

ഫെർണാ‍ഡോ ടോറസ്

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

2011ൽ ടോറസ് ലിവര്‍പൂള്‍ ജീവിതം അവസാനിപ്പിച്ച് ചെല്‍സിയുടെ നീലക്കുപ്പായത്തിലേക്ക് ചേക്കേറിയെങ്കിലും തന്‍റെ സുവര്‍ണ കരിയര്‍ അത്പോലെ നിലനിര്‍ത്താനായില്ല.

ആഷ്ലി കോള്‍

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ആറ് കൊല്ലം 156 കളികളില്‍ ആഴ്സനലിനെ കോട്ടപോലെ സംരക്ഷിച്ച കോള്‍ 2006ല്‍ ചെല്‍സിയിലേക്ക് കൂടുമാറുകയായിരുന്നു.

കാര്‍ലോസ് ടെവസ്

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും കളി ‘മാഞ്ചസ്റ്റര്‍ ഡെര്‍ബി’ എന്നാണ് അറിയപ്പെടുന്നത്. ക്രക്കറ്റിലെ ആഷസ് പരമ്പര പോലെ എല്‍ക്ലാസിക്കോ പോലെ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ഒന്നാണിത്. അത്രയും വലിയ ബന്ധവൈരികളാണ് ഇവര്‍. 2009 ലാണ് യുണൈറ്റഡില്‍ നിന്ന് സിറ്റിയിലേക്ക് ടെവസ് മാറുന്നത്. ലോകം വിശേഷിച്ചും ഇംഗ്ലീഷ് കായിക പ്രേമികള്‍ ഉറ്റുനോക്കിയ ഒരു ട്രാന്‍സ്ഫറായിരുന്നു ഇത്.

മൈക്കിള്‍ ലോഡ്റപ്പ്

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ബാഴ്സലോണയുടെ ‘ടികിടാകാ’ കളിമൈതാനത്ത് നിന്നും 1994ല്‍ ബന്ധവൈരികളായ റയലിന്‍റെ സാന്‍റിയാഗോയിലേക്ക് പറക്കുകയായിരുന്നു മൈക്കിള്‍ ലോഡ്റപ്പ്.

ഇമ്മാനുവല്‍ അദേബയോര്‍

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ആഴ്സനലില്‍ നിന്നും സിറ്റിയിലേക്കായിരുന്നു അദേബയോര്‍ കൂടുമാറിയത്. 2009 ല്‍ തന്‍റെ മൂന്ന് കൊല്ലത്തെ അഴ്സനല്‍ ജഴ്സി അഴിച്ചുവെക്കുമ്പോള്‍ സീസണില്‍ 16 ഗോളുമായി ടീമില്‍ എറ്റവും കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം.

ഹിഗ്വയ്ന്‍

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഇറ്റാലിയന്‍ ലീഗിലെ നപ്പോളിയില്‍ നിന്നും യുവന്‍റസിലേക്കാണ് 2016 ല്‍ അര്‍ജന്‍റീനിയന്‍ താരം ഹിഗ്വയ്ന്‍ കൂടുമാറിയത്. ഇറ്റാലിയന്‍ ലീഗിലെ പ്രമുഖ ടീമുകളാണ് ഇവരണ്ടും

മോ ജോഹന്‍സ്റ്റണ്‍

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

1989 ല്‍ സകോട്ടിഷ് പ്രീമിയര്‍ ലീഗിലെ സെല്‍റ്റിക്കില്‍ നിന്ന് റഞ്ചേഴ്സിലേക്കുള്ള കൂടുമാറ്റമായിരുന്നു വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

ലൂയിസ് ഫിഗോ

ഫുട്ബോൾ ചരിത്രത്തിലെ 12 ‘ഒറ്റുകാര്‍’

ഫുട്ബോള്‍ ലോകത്തെ മാത്രമല്ല സ്പാനിഷ് രാഷ്ട്രീയത്തെ തന്നെ പിടിച്ച് കുലുക്കിയ കൂടുമാറ്റമായിരുന്നു ലൂയിസ് ഫിഗോയുടെ ബാഴ്സയില്‍ നിന്ന് റയലിലേക്കുള്ള കൂടുമാറ്റം. അഞ്ച് കൊല്ലം കൊണ്ട് ബാഴ്സ ആരാധകരുടെ മനം കവര്‍ന്നിരുന്നു ഫിഗോ. അത്രമേല്‍ ഫിഗോയെ അവര്‍ സ്നേഹിച്ചിരുന്നു. അവര്‍ ഒരിക്കലും ഇങ്ങനെയൊരു കൂടുമാറ്റം സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. 2000 ഒക്ടോബര്‍ 21ന് റയലിന്‍റെ ജെഴ്സിയില്‍ ഫിഗോ ന്യൂ ക്യാമ്പിലേക്ക് വന്നപ്പോള്‍ ‘നീചന്‍’ ‘ഒറ്റുകാരന്‍’ എന്നൊക്കെ വിളിച്ചാണ് ബാഴ്സ ആരാധകര്‍ വരവേറ്റത്.