LiveTV

Live

Football

ബാഴ്‍സ തോറ്റു, സിറ്റി ജയിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന ഇംഗ്ലീഷ് ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്. 

ബാഴ്‍സ തോറ്റു, സിറ്റി ജയിച്ചു

ഇംഗ്ലീഷ് ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. ലാ ലിഗയില്‍ റയല്‍ ബെറ്റിസുമായി കരുത്തരായ ബാഴ്സലോണ തോല്‍വി വഴങ്ങി. ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിന് ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന ഇംഗ്ലീഷ് ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്. 12 കളികളില്‍ നിന്ന് 32 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. തോല്‍വിയോടെ 12 കളികളില്‍ നിന്ന് 20 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

മറ്റ് മത്സരത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ചെല്‍സി എവര്‍ടണ്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആഴ്സണല്‍ വോള്‍വ്സ് മത്സരം ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയും സമനിലയില്‍ പിരിഞ്ഞു.

ലാ ലിഗയില്‍ തിരിച്ച് വരവ് ഗംഭീരമാക്കി മെസി ഇരട്ട ഗോള്‍ നേടിയെങ്കിലും റയല്‍ ബെറ്റിസുമായി ബാഴ്സക്ക് തോല്‍വി. 3 നെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസ് വമ്പന്മാരെ തോല്‍പ്പിച്ചത്.

മറ്റ് മത്സരത്തില്‍ റയോ വെയാക്കാനോ വിയാ റയല്‍ പോരാട്ടം ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ സെവിയ എസ്പാന്യോളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും റയല്‍ മാഡ്രിഡ് സെല്‍റ്റ വിഗോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ മിലാന്‍ യുവന്‍റസ് പോരാട്ടത്തില്‍ യുവന്‍റസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുവന്‍റസിന്‍റെ ജയം.