LiveTV

Live

Football

ആരാധകരുടെ മുറവിളി ഫലം കണ്ടു; അനസ് ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറി

ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ പരിശീലകന്‍ ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ മലയാളി താരം സി.കെ. വിനീത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി.

ആരാധകരുടെ മുറവിളി ഫലം കണ്ടു; അനസ് ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറി

ആരാധകരുടെ പ്രതിഷേധത്തിനൊടുവില്‍ അനസ് എടത്തൊടികയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ അനസിന്റെ കന്നിമത്സരമാണിത്. ഇതുവരെ അനസിനെ കളിപ്പിക്കാതിരുന്ന പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ നടപടി വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പാളിച്ചകള്‍ അനസിന്റെ വരവോടെ കുറക്കാനാകുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവിനെതിരെ കളിച്ച ടീമില്‍ പരിശീലകന്‍ ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ മലയാളി താരം സി.കെ. വിനീത്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. ഇവര്‍ക്കൊപ്പം കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന ലാകിച് പെസിച്ച്, സിറില്‍ കാലി, ലെന്‍ ഡുംഗല്‍ എന്നിവരും പുറത്തായി.

അനസിനു പുറമെ മാതേജ് പോപ്ലാട്‌നിക്, ഹാലിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ്, കെസീറോണ്‍ കിസീത്തോ എന്നിവരാണ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത്.

കേരള ബ്ലാസ്‌റ്റേഴ്‌സ്

നവീന്‍ കുമാര്‍ (ഗോള്‍കീപ്പര്‍), സന്ദേശ് ജിങ്കാന്‍ (ക്യാപ്റ്റന്‍), ലാകിച് പെസിച്ച്, സിറില്‍ കാലി, അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, നിക്കോള കിര്‍മാരെവിച്, കെ.പ്രശാന്ത്, സി.കെ. വിനീത്, ലെന്‍ ഡുംഗല്‍, സ്ലാവിസ സ്റ്റോയനോവിച്ച്.

എഫ്‌സി ഗോവ

മുഹമ്മദ് നവാസ് (ഗോള്‍കീപ്പര്‍), ജാക്കിചന്ദ് സിങ്, ലെന്നി റോഡ്രിഗസ്, സെറിട്ടോണ്‍ ഫെര്‍ണാണ്ടസ്, മുഹമ്മദ് അലി, മൗര്‍ത്താഡ ഫാള്‍, കാര്‍ലോസ് പെന, എഡു ബേഡിയ (ക്യാപ്റ്റന്‍), അഹമ്മദ് ജാഹൂ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഫെറാന്‍ കോറോമിനാസ്