LiveTV

Live

Football

ഗോകുലം എഫ്.സിക്ക് ജയം

ഗനി നിഗം, അന്റോണിയോ ജെര്‍മന്‍, രാജേഷ് എന്നിവര്‍ ഗോകുലത്തിനായി ഗോളുകള്‍ നേടി.

ഗോകുലം എഫ്.സിക്ക് ജയം

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം. ഷില്ലോങ് ലജോങ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. ഗനി നിഗം, അന്റോണിയോ ജെര്‍മന്‍, രാജേഷ് എന്നിവര്‍ ഗോകുലത്തിനായി ഗോളുകള്‍ നേടി.

ഈ ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റാണ് ഗോകുലത്തിന് ഉള്ളത്.