LiveTV

Live

Football

ബാലണ്‍ ഡി ഓര്‍: ഇത്തവണ മെസിയും റോണോയും പുറത്ത് ?

30 അംഗ സാധ്യതാ പട്ടികയില്‍നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമ ലിസ്റ്റില്‍നിന്നാണ് ലോകതാരത്തെ കണ്ടത്തെുന്നത്.

ബാലണ്‍ ഡി ഓര്‍: ഇത്തവണ മെസിയും റോണോയും പുറത്ത് ?

ഒരു ദശകത്തിന് ശേഷം ഇത്തവണ ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയുണ്ടാകുമെന്ന് സൂചനകള്‍. പകുതി വോട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ലോകോത്തര താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ മൂന്നു താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 30 അംഗ സാധ്യതാ പട്ടികയില്‍നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമ ലിസ്റ്റില്‍നിന്നാണ് ലോകതാരത്തെ കണ്ടെത്തുന്നത്.

ഫിഫ അംഗരാജ്യങ്ങളിലെ കോച്ച്, ക്യാപ്റ്റന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കും. പോയ വര്‍ഷത്തെ മികച്ച താരങ്ങളുടെ ചുരുക്കപട്ടിക തയാറാക്കിയപ്പോള്‍ അതില്‍ മെസിയും റൊണാള്‍ഡോയും കൂടാതെ സെര്‍ജിയോ അഗ്യൂറോ, ഗരേത് ബെയ്‍ല്‍, എഡിസണ്‍ കവാനി, കരിം ബെന്‍സേമ, കെവിന്‍ ഡിബ്യൂന്‍, അലിസണ്‍ ബെക്കര്‍, ഡീഗോ ഗോഡിന്‍, ഇവാന്‍ റകിതിക്, റോബെര്‍ട്ടോ ഫിര്‍മിനോ, അന്‍റോണി ഗ്രീസ്മെന്‍, കൊര്‍ട്ടോയിസ്, ഇസ്‍കോ, ഈഡന്‍ ഹസാഡ്, കെയ്‍ലിയന്‍ എംബാപ്പെ, റാഫേല്‍ വരാനെ, ലൂക്കാ മോഡ്രിച്ച്, കെന്‍റെ, നെയ്മര്‍, പോള്‍ പോഗ്ബ, സെര്‍ജിയോ റാമോസ്, മുഹമ്മദ് സലാഹ്, ഒബ്ലക്, ലൂയിസ് സുവാരസ്, മാഴ്‍സലോ, ഹ്യൂഗോ ലോറിസ്, ഹാരി കെയ്‍ന്‍ തുടങ്ങിവരുണ്ടായിരുന്നു. ഇതില്‍ നിന്ന് മികച്ച മൂന്നു താരങ്ങള്‍ക്കായുള്ള വോട്ടെടുപ്പ് പകുതി ആയപ്പോള്‍ ആ പട്ടികയില്‍ റോണോയും മെസിയുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ എറിക് മമ്രൂതാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ പോയിന്‍റ് പ്രകാരം ലൂക്കാ മോഡ്രിച്ച്, റാഫേല്‍ വരാനെ, ലോകകപ്പ് താരം കെയ്‍ലിയന്‍ എംബാപ്പെ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ആദ്യ മൂന്നംഗ താരങ്ങള്‍ക്കായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ഒന്നുമുറപ്പിക്കാനാകില്ല.