LiveTV

Live

Football

ഐ ലീഗ്: ഗോകുലം കേരള എഫ്.സി ഇന്ന് ചെന്നൈ സിറ്റി എഫ്.സിയെ നേരിടും

രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു സമനിലയും നേടിയ ചൈന്നൈ സിറ്റി എഫ്.സി നാല് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്

ഐ ലീഗ്: ഗോകുലം കേരള എഫ്.സി ഇന്ന് ചെന്നൈ സിറ്റി എഫ്.സിയെ നേരിടും

ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചെന്നൈ സിറ്റി എഫ്.സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ടാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു സമനിലയും നേടിയ ചൈന്നൈ സിറ്റി എഫ്.സി നാല് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിലും സമനില നേടിയ ഗോകുലം കേരള എഫ്.സിക്ക് രണ്ട് പോയിന്‍റാണുള്ളത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും ചില മാറ്റങ്ങളോടെയായിരിക്കും രണ്ടാം ഹോം മാച്ചിന് ഗോകുലം ഇറങ്ങുക.