LiveTV

Live

Football

എെ ലീഗില്‍ ഗോകുലം എഫ്.സി ഇന്നിറങ്ങും; ആദ്യ എവേ മാച്ച് നെറോക്ക എഫ്.സിക്കെതിരെ 

കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ എവേ മാച്ച്. 

എെ ലീഗില്‍ ഗോകുലം എഫ്.സി ഇന്നിറങ്ങും; ആദ്യ എവേ മാച്ച് നെറോക്ക എഫ്.സിക്കെതിരെ 

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി ഇന്ന് നെറോക്ക എഫ് .സിയെ നേരിടും. ഇംഫാലിലെ കുമാന്‍ ലാംപാക് സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ടു മണിക്കാണ് ഗോകുലത്തിന്റെ ആദ്യ എവേ മാച്ച്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരാണ് നെറോക്ക എഫ്.സി. പരിക്ക് കാരണം സൂപ്പര്‍ സ്ട്രക്കര്‍ ആന്‍റോണിയോ ജര്‍മ്മന്‍ കളിക്കാന്‍ സാധ്യതയില്ല.

ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാനെ ഗോകുലം സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളച്ചിരുന്നു. കഴിഞ്ഞ സീസണില്‍ നെറോക്കയ്ക്കെതിരെ ഹോം ആന്‍ഡ് എവേ മല്‍സരങ്ങളില്‍ ഗോകുലം പരാജയപ്പെട്ടിരുന്നു