LiveTV

Live

Football

ഇറ്റാലിയന്‍ ലീഗ്: റോണോയുടെ മികവില്‍ യുവന്റസിന് വിജയം

ഇരുപത്തിയെട്ടാം മിനിറ്റില്‍ ഫ്രാന്‍സെസ്കോ ക്യാപുട്ടോയുടെ ഗോളിലൂടെ എംപോളിയാണ് ആദ്യ ഗോള്‍ നേടിയത്

ഇറ്റാലിയന്‍ ലീഗ്: റോണോയുടെ മികവില്‍ യുവന്റസിന് വിജയം

ഇറ്റാലിയന്‍ സീരിസ് എ ലീഗില്‍ എംപോളിക്കെതിരെ യുവന്റസിന് വിജയം. ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുവന്‍റസിന്‍റെ വിജയം,

ഇരുപത്തിയെട്ടാം മിനിറ്റില്‍ ഫ്രാന്‍സെസ്കോ ക്യാപുട്ടോയുടെ ഗോളിലൂടെ എംപോളിയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ എംപോളി ലീഡ് നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളോടെയാണ് യുവന്‍റസിന്‍റെ ജയം, അന്‍പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും എഴുപതാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെയുമാണ് ക്രിസ്റ്റ്യാനോ യുവന്‍റസിന് വിജയം സമ്മാനിച്ചത്.