LiveTV

Live

Football

എെ ലീഗ്: ഗോകുലം കേരള എഫ്.സി മോഹൻ ബഗാൻ മത്സരം സമനിലയിൽ

കഴിഞ്ഞ തവണ ഗോകുലം എഫ്.സിക്കൊപ്പമുണ്ടായിരുന്ന ഹെൻറി കിസിക്കെ ഇത്തവണ ഗോകുലത്തിന് വില്ലനായി

എെ ലീഗ്: ഗോകുലം കേരള എഫ്.സി മോഹൻ ബഗാൻ മത്സരം സമനിലയിൽ

ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി മോഹൻ ബഗാൻ മത്സരം സമനിലയിൽ. മോഹൻ ബഗാന്റെ സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം സമനില പിടിച്ചത്. കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് മോഹൻ ബഗാനായിരുന്നു. രണ്ട് ഷോട്ടിന് അപ്പുറത്തേക്ക് ഗോകുലത്തിന് മുന്നേറാൻ സാധിച്ചില്ല. കഴിഞ്ഞ തവണ ഗോകുലം എഫ്.സിക്കൊപ്പമുണ്ടായിരുന്ന ഹെൻറി കിസിക്കെ ഇത്തവണ ഗോകുലത്തിന് വില്ലനായി. 23 മിനിറ്റിൽ ഗോളെന്നുറച്ച കിസിക്കെയുടെ ഷോട്ട് അഭിഷേക് ദാസ് തട്ടിയകറ്റി.

40 മിനിട്ടിൽ അർജിത് ബാഗ്വേയ് യുടെ ഫ്രീ ക്ലിക്കിൽ ഹെൻറി കിസിക്കെ ഗോകുലത്തിന്റെ ഗോൾ വല കുലുക്കി.

രണ്ടാം പകുതിയിൽ അലസത മറികടന്ന് ഗോകുലം മത്സരത്തിലേക്ക് തിരിച്ചെത്തി. കാണികളുടെ ആരവത്തിൽ ബഗാന്റെ ഗോൾ വല ലക്ഷ്യമാക്കി അന്റാർണിയോ ജർമ്മന്റെ നീക്കങ്ങൾ. ഒടുവില്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ ബഗാന്‍റെ ലാ‍ല്‍ചാവുങ്കിമ വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഗോകുലം ഒപ്പമെത്തി. ഗോകുലം താരം അർജുൻ ജയരാജിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിലാണ് ലാല്‍ചാവുങ്കിമ സ്വന്തം വലയില്‍ പന്തെത്തിച്ചത്. ഒടുവിൽ ഗോകുലത്തിന് ആദ്യ മത്സരത്തിൽ സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു