LiveTV

Live

Football

വീണ്ടും റൊണാള്‍ഡോ; ശ്രദ്ധേയമായി ആ ഗോള്‍ 

മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയിരുന്നു. 

വീണ്ടും റൊണാള്‍ഡോ; ശ്രദ്ധേയമായി ആ ഗോള്‍ 

ഇറ്റാലിയന്‍ സീരി എയില്‍ എംപോളിക്കെതിരെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നേടിയ ഗോള്‍ ശ്രദ്ധേയമാകുന്നു. മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയിരുന്നു. 54ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. രണ്ടാമത്തെ ഗോള്‍ 70ാം മിനുറ്റിലായിരുന്നു. ബോക്‌സിന് ഏതാനും അകലെ നിന്നൊരു റോണോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിക്കുകയായിരുന്നു. എംപോളി ഗോള്‍കീപ്പര്‍ ചാടി നോക്കിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയിരുന്നു.