LiveTV

Live

Football

മെസ്യൂട് ഓസില്‍ ഇന്ത്യയിലേക്ക്

ഫുട്ബോള്‍ പ്രേമിയായ രണ്‍വീര്‍ സിങ് അടുത്തിടെ ആഴ്‌സനല്‍ സ്റ്റേഡിയത്തില്‍ ഓസിലിന് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു

മെസ്യൂട് ഓസില്‍ ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് വരാനും തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനും ആഗ്രഹമുണ്ടെന്ന് ആഴ്സണല്‍ താരം മെസ്യൂട് ഓസില്‍. എന്താണ് ഇന്ത്യയെ കുറിച്ച് പറയാനുള്ളത്? അടുത്തെങ്ങാനും ഇന്ത്യയിലേക്കെത്താന്‍ പരിപാടിയുണ്ടോ എന്നായിരുന്നു ഓസീലിനോട് ട്വിറ്ററിലൂടെ ഇന്ത്യക്കാരനായ ഒരു ആരാധകന്‍ ചോദിച്ചത്. ഇന്ത്യയിലേക്കുള്ള യാത്ര ഇഷ്ടപ്പെടുന്നു. അടുത്ത് തന്നെ അതുണ്ടാകണം എന്നാണ് ആഗ്രഹം. പിന്നെ ഇന്ത്യയിലെ എന്റെ സുഹൃത്തിനെ കാണുകയും വേണം എന്നായിരുന്നു ഓസിലിന്റെ മറുപടി.

ഓസിലിന്റെ ട്വീറ്റിന് മറുപടിയുമായി ബോളിവുഡ് താരം രണ്വീനര്‍ സിങ്ങുമെത്തി. ഇരുകൈകളും നീട്ടി ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു. നല്ല നിമിഷങ്ങള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നതായും രണ്‍വീര്‍ ഓസിലിനോട് പറഞ്ഞു. രണ്‍വീറിന്റേയും ദീപികയുടേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഓസില്‍ എത്തുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

ഫുട്ബോള്‍ പ്രേമിയായ രണ്‍വീര്‍ സിങ് അടുത്തിടെ ആഴ്‌സനല്‍ സ്റ്റേഡിയത്തില്‍ ഓസിലിന് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു. യഥാര്‍ഥ ചാമ്പ്യന്‍ എന്നായിരുന്നു രണ്‍വീര്‍ ഓസീലിനെ കുറിച്ച് പറഞ്ഞത്.