LiveTV

Live

Football

ഡബിളടിച്ച് സലാഹ്; റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്ത് ലിവര്‍പൂള്‍   

ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍. 

ഡബിളടിച്ച് സലാഹ്; റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്ത് ലിവര്‍പൂള്‍   

മുഹമ്മദ് സലാഹ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പിച്ചത്. സലാഹിന് പുറമെ ടീമിലെ സൂപ്പര്‍താരങ്ങളായ റോബര്‍ട്ട് ഫിര്‍മീന്യോ, സാദിയെ മാനെ എന്നിവരും ഗോള്‍ കണ്ടെത്തി. ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ട് ജയവുമായി ലിവര്‍പൂള്‍ തന്നെയാണ് ഒന്നാമത്. കളിയിലുടനീളം ലിവര്‍പൂള്‍ ഷോ ആയിരുന്നു. ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താന്‍ സെര്‍ബിയന്‍ ക്ലബ്ബിനായില്ല. ചില നീക്കങ്ങളുണ്ടായെങ്കിലും ഭാഗ്യം കൂട്ടിനില്ലാതെ പോയി. 20ാം മിനുറ്റില്‍ ഫിര്‍മീന്യോ ആണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. 45,51 മിനിറ്റുകളിലായിരുന്നു സലാഹിന്റെ ഗോളുകള്‍. ഇതില്‍ 51ാം മിനുറ്റിലെ ഗോള്‍ പെനല്‍റ്റിയിലൂടെയായിരുന്നു. 80ാം മിനുറ്റിലെ ഗോളോടെ മാനെയാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. അതേസമയം സലാഹ് ലിവര്‍പൂളിനായി 50 ഗോളുകള്‍ പൂര്‍ത്തിയാക്കി.