LiveTV

Live

Football

ഇത് ‘വേറെ ലെവല്‍ പ്രതിരോധം’ സുവാരസിന്റെ ആ കിക്കിന് തടയിട്ടത് ഇങ്ങനെ.... 

ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ ബാഴ്‌സലോണ ജയിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് ഇന്റര്‍മിലാന്റെ മാര്‍സലോ ബ്രൊസോവിച്ച് 

ഇത് ‘വേറെ ലെവല്‍ പ്രതിരോധം’  സുവാരസിന്റെ ആ കിക്കിന് തടയിട്ടത് ഇങ്ങനെ.... 

ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ ബാഴ്‌സലോണ ജയിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് ഇന്റര്‍മിലാന്റെ മാര്‍സലോ ബ്രൊസോവിച്ച്. താരത്തിന്റെ വ്യത്യസ്തമായൊരു പ്രതിരോധമാണ് ഒരെ സമയം ചിരിപ്പിച്ചും ഇങ്ങനെയും പ്രതിരോധിക്കാം എന്ന് ചിന്തിപ്പിച്ചും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായത്. ലൂയി സുവാരസിന്റെ ഫ്രീകിക്കിന് ആരും വിചാരിക്കാത്തൊരു ആംഗിളില്‍ പ്രതിരോധമൊരുക്കിയാണ് ബ്രൊസാവിച്ചിനെ ശ്രദ്ധേയമാക്കിയത്. സുവാരസിന്റെ ഫ്രീകിക്ക് ഗ്രൗണ്ട്‌ഷോട്ടായിരിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ബ്രൊസാവിച്ച് പ്രതിരോധമതില്‍കെട്ടിന് പിന്നില്‍ വീണുകിടക്കുകയായിരുന്നു. അയാള്‍ വിചാരിച്ചത് പോലതന്നെ പന്ത് പൊന്തിയില്ല.

എന്നാല്‍ പന്തിനെ തടയിടാന്‍ നിയോഗിച്ചവരെല്ലാം ചാടുകയും ചെയ്തു. പന്ത് ബ്രൊസോവച്ചിന്റെ പിന്നില്‍ തട്ടി വഴിമാറുകയും ചെയ്തു. ഗ്യാലറി ഒന്നടങ്കം തലയില്‍ കൈവെച്ച നിമിഷമായിരുന്നു അത്. പരിക്ക് മൂലം കളിക്കാതിരുന്ന മെസി പോലും ഈ അപ്രതീക്ഷിത നീക്കത്തില്‍ ചിരിക്കുന്നതായി കണ്ടു. പിന്നാലെ ബ്രൊസോവിച്ചിന്റെ നീക്കം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. ട്രോളുകളും നിറയാന്‍ തുടങ്ങി. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ഇന്റര്‍മിലാനെ തോല്‍പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നിലും ജയിച്ച ബാഴ്‌സ ഗ്രൂപ്പില്‍ ഒന്നാമനായി. കഴിഞ്ഞ ദിവസം ലാലിഗയില്‍ കയ്യിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മെസിക്ക് കളിക്കാനായിരുന്നില്ല. താരം കളികാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

ഇത് ‘വേറെ ലെവല്‍ പ്രതിരോധം’  സുവാരസിന്റെ ആ കിക്കിന് തടയിട്ടത് ഇങ്ങനെ.... 
ഇത് ‘വേറെ ലെവല്‍ പ്രതിരോധം’  സുവാരസിന്റെ ആ കിക്കിന് തടയിട്ടത് ഇങ്ങനെ....