LiveTV

Live

Football

ഐ.എസ്.എല്‍: ചാമ്പ്യന്മാരായ ചെന്നെയിന്‍ എഫ്.സിക്ക് മൂന്നാം തോല്‍വി

ഐ.എസ്.എല്‍: ചാമ്പ്യന്മാരായ ചെന്നെയിന്‍ എഫ്.സിക്ക് മൂന്നാം തോല്‍വി

ഐ.എസ്.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിന്‍ എഫ്.സിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചെന്നൈയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിയെ തോല്‍പ്പിച്ചത്.

ഐ.എസ്.എല്ലില്‍ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്ക് നേടിയ ബര്‍ത്തലോമിയ ഓഗ്ബെച്ചയുടെ ഹാട്രിക്കാണ് നോര്‍ത്ത് ഈസ്റ്റിന്റെ ജയത്തില്‍ നിര്‍ണായകമായത്. റൌളിന്‍ ബോര്‍ഗെസാണ് വിജയ ഗോള്‍ നേടിയത്. 3-1 ന് മുന്നില്‍ നിന്നതിന് ശേഷമായിരുന്നു ചെന്നൈയുടെ തോല്‍വി.

നാലാം മിനിറ്റില്‍ റൗല്ലിന്‍ ബോര്‍ഗെസിന്റെ തന്നെ പിഴവില്‍ നിന്നുണ്ടായ സെല്‍ഫ് ഗോളില്‍ ചെന്നെയ്നാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ചെന്നൈയിക്കായി തോയ് സിംഗ് രണ്ടു ഗോളുകള്‍ നേടി.