LiveTV

Live

Football

എെ.എസ്.എല്‍ : കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയുടെ വിജയം

എെ.എസ്.എല്‍ : കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയം

എെ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എ.ടി.കെക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയുടെ വിജയം. ബല്‍വന്ദ് സിങും നാസിര്‍ എല്‍ മിമൌണിയും കൊല്‍ക്കത്തക്കായി ഗോള്‍ നേടിയപ്പോള്‍ പ്രീതം കോട്ടല്‍ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി.

എെ.എസ്.എല്‍ അഞ്ചാം സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ വിജയമാണ് ഇന്ന് ഡല്‍ഹിക്കെതിരെ പിറന്നത്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞ ശേഷം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ജയം നഷ്ടമായി.