LiveTV

Live

Football

യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ്

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ ജയം

യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ്

യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ ജയം. അന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ വിജയശില്‍പി.

ലോകകപ്പിന് പിറകെ നാഷന്‍സ് ലീഗിലും വലിയ തിരിച്ചടിയാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തവണ വീണത് നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് മുന്നിലും. പതിനാലാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജര്‍മനിയാണ് ആദ്യം വലകുലുക്കിയത്. ഗോള്‍ നേട്ടം ടോണി ക്രൂസിന്റെ വകയായിരുന്നു.

1-0ത്തിന് ആദ്യ പകുതി ജര്‍മനി സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളിലൂടെ ഫ്രാന്‍സ് മത്സരം പിടിച്ചെടുക്കുകയായിരുന്നു. 62 ആം മിനിറ്റില്‍ സൂപ്പര്‍ ഹെഡറിലൂടെയായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഊഴം. 80 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും ഗ്രീസ്മാന്‍ വല കുലുക്കി.

ഇതോടെ സമ്മര്‍ദത്തിലായ ജര്‍മനി സമനിലക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. തോല്‍വിയോടെ ഗ്രൂപ്പ് ഒന്നില്‍ ജര്‍മനി ഏറ്റവും പിന്നിലായി. മൂന്ന് മത്സരം ജയിച്ച ഫ്രാന്‍സാണ് ഇപ്പോള്‍ മുന്നില്‍.