LiveTV

Live

Football

ഇരട്ട ഗോളടിച്ച് ബോള്‍ട്ട്; ഇത് സ്വപ്ന തുടക്കം - വീഡിയോ കാണാം

മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന എ ലീഗ് സൌഹൃദ മത്സരത്തിലാണ് ബോള്‍ട്ടിന്‍റെ ബൂട്ടില്‍ നിന്ന് പറന്ന പന്ത് എതിരാളിയുടെ വല തുളച്ചത്.

ഇരട്ട ഗോളടിച്ച് ബോള്‍ട്ട്; ഇത് സ്വപ്ന തുടക്കം - വീഡിയോ കാണാം

ലോകത്തിലെ വേഗരാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് പ്രഫഷണല്‍ ഫുട്ബോളില്‍ സ്വപ്ന തുടക്കം. ആസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിന്‍റെ ജഴ്സിയിൽ വെള്ളിയാഴ്ച ആദ്യ പ്രഫഷനൽ മത്സരത്തിന് ഇറങ്ങിയ ബോൾട്ട് ഇരട്ട ഗോള്‍ നേടിയാണ് കാല്‍പ്പന്ത് കളിയില്‍ സ്വപ്ന തുടക്കം കുറിച്ചത്.

മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന എ ലീഗ് സൌഹൃദ മത്സരത്തിലാണ് ബോള്‍ട്ടിന്‍റെ ബൂട്ടില്‍ നിന്ന് പറന്ന പന്ത് എതിരാളിയുടെ വല തുളച്ചത്. 57 ാം മിനിറ്റിലായിരുന്നു ബോള്‍ട്ടിന്‍റെ ആദ്യ ഗോള്‍. ബോക്സിന്‍റെ ഭാഗത്തു നിന്ന് കിട്ടിയ പന്തുമായി പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോള്‍കീപ്പറെയും തോല്‍പ്പിച്ച് ബോള്‍ട്ട് തൊടുത്ത പന്ത് മകാര്‍തുറിന്‍റെ വലയിലേക്ക് പാഞ്ഞുകയറി. ഒരു പ്രഫഷണല്‍ ഫുട്ബോളറുടെ മുഴുവന്‍ ചന്തത്തോടെയും ഇടതുകാല് കൊണ്ട് തൊടുത്ത പന്ത് വലയിലേക്ക് തുളഞ്ഞുകയറുകയായിരുന്നു. 68 ാം മിനിറ്റില്‍ ബോള്‍ട്ട് വീണ്ടും കരുത്ത് തെളിയിച്ചു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ബോള്‍ട്ട് പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു. ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു ബോള്‍ട്ടിന്‍റെ രണ്ടാം ഗോള്‍.