LiveTV

Live

Football

ബ്രസീല്‍ - അര്‍ജന്‍റീന പോരാട്ടം സൗദിയില്‍; ടിക്കറ്റ് ബുക്ക് ചെയ്യാന്‍...

ബ്രസീലും സൗദി അറേബ്യയും ഇറാഖുമുള്‍പ്പെടുന്ന മിനി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനാണ് സൌദി അറേബ്യ വേദിയാകുന്നത്. മത്സരം കളിക്കാന്‍ അര്‍ജന്‍റീനാ ടീം റിയാദിലെത്തി. 

ബ്രസീല്‍ - അര്‍ജന്‍റീന പോരാട്ടം സൗദിയില്‍; ടിക്കറ്റ് ബുക്ക് ചെയ്യാന്‍...

അര്‍ജന്‍റീന - ബ്രസീല്‍ സൌഹൃദ മത്സരത്തിന് സൌദി അറേബ്യ ഒരുങ്ങി. ഈ മാസം പതിനാറിനാണ് മത്സരം. വെള്ളിയാഴ്ച സൌദി അറേബ്യ ബ്രസീലുമായി ഏറ്റുമുട്ടും.

ബ്രസീലും സൗദി അറേബ്യയും ഇറാഖുമുള്‍പ്പെടുന്ന മിനി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനാണ് സൌദി അറേബ്യ വേദിയാകുന്നത്. മത്സരം കളിക്കാന്‍ അര്‍ജന്‍റീനാ ടീം റിയാദിലെത്തി. ലയണല്‍ മെസി അടക്കമുള്ള പ്രമുഖരില്ലാതെയാണ് അര്‍ജന്‍റീനാ ടീം എത്തിയത്. ഗോണ്‍സാലൊ ഹിഗ്വയ്ന്‍, ഡി മരിയ, സെര്‍ജിയൊ അഗ്വീറോ എന്നിവരെയും ടീമിലുള്‍പെടുത്തിയിട്ടില്ല.

ഗോണ്‍സാലൊ മാര്‍ടിനെസ്, എസകീല്‍ പലാസിയോ, അലന്‍ ഫ്രാങ്കൊ, ക്രിസ്റ്റ്യന്‍ പാവോണ്‍, ഗോള്‍കീപ്പര്‍ ഫ്രാങ്കൊ അര്‍മാനി എന്നിവര്‍ പരിക്കുമായി പുറത്തുമാണ്. ഇവരില്ലാത്ത അര്‍ജന്‍റീന ടീമാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഈ മാസം 16 ന് ജിദ്ദയിലാണ് ബ്രസീല്‍-അര്‍ജന്‍റീന പോരാട്ടം. വ്യാഴാഴ്ച ഇറാഖുമായും അര്‍ജന്‍റീന ടീം കളിക്കും. വെള്ളിയാഴ്ച ബ്രസീലും സൗദി അറേബ്യയും തമ്മിലാണ് മത്സരം. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ പകുതിയോളം വിറ്റഴിഞ്ഞു. സാധാരണ ഗാലറിക്ക് മുപ്പത് റിയിലാണ് നിരക്ക്. ബാച്ചിലര്‍ വി.ഐ.പിക്ക് 650 ഉം ഫാമിലി വി.ഐ.പിക്ക് 850 റിയാലുമാണ് നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക: http://bit.ly/2pPbWrX