LiveTV

Live

Football

ബാഴ്‍സക്ക് സമനില കുരുക്ക്; ചെല്‍സിക്കും ആഴ്‍സണലിനും തകര്‍പ്പന്‍ ജയം

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി - ലിവർപൂൾ മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഗോളൊന്നും നേടാതെയാണ് പിരിഞ്ഞത്. 

ബാഴ്‍സക്ക് സമനില കുരുക്ക്; ചെല്‍സിക്കും ആഴ്‍സണലിനും തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് സമനില കുരുക്ക്. വലൻസിയയാണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചത്. പ്രീമിയർ ഗീലിൽ ലിവർപൂൾ - മാഞ്ചസ്റ്റർ സിറ്റി മത്സരവും സമനിലയിൽ പിരിഞ്ഞു. അതേസമയം, ചെൽസിയും ആഴ്സണലും മികച്ച വിജയം നേടി. ബാഴ്സക്കെതിരെ രണ്ടാം മിനിറ്റിൽ തന്നെ വലൻസിയ അക്കൗണ്ട് തുറന്നു. അതിന് ബാഴ്സ കണക്ക് ചോദിച്ചത് 23 ാം മിനിറ്റിൽ മെസിയിലൂടെ. എന്നാൽ പിന്നീട് ഒരവസരം നൽകാതെ വലൻസിയ ബാഴ്സയെ മൈതാനത്ത് തളച്ചിട്ടു.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി - ലിവർപൂൾ മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഗോളൊന്നും നേടാതെയാണ് പിരിഞ്ഞത്. അതേസമയം. ഫുൾഹാമിനെ ആഴ്സണൽ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തു. അലക്സാണ്ടർ ലെകാസറ്റയും ഒബമയാങ്ങും രണ്ട് ഗോളടിച്ചപ്പോൾ ആരോൺ റാം സിയുടെ വകയായിരുന്നു അഞ്ചാം ഗോൾ. അൽവാര മൊറാട്ട, ഈഡൻ ഹസാർഡ്, റോസ് ബാർക് ലി എന്നിവരുടെ ഗോളിൽ ചെൽസി സതാംപ്ടണെയും തോൽപ്പിച്ചു.